മലയാളി മനസ്സാക്ഷിയെ അകെ ഞെട്ടിച്ചതാണ് കോഴിക്കോട് കുടത്തായിലെ കൊലപാതക പരമ്പരകൾ. ജോളി എന്ന കൊടും ക്രിമിനൽ തന്റെ വഴിയിൽ തടസ്സംനിന്നവരെ നിഷ്കരുണം സൈനൈഡ് നൽകി കൊലപ്പെടുകയായിരുന്നു. ഈ സംഭവത്തെ ഇതിവൃത്തമാക്കി രണ്ട് സിനിമകളും രണ്ട് സീരിയലുകളും അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ എപ്പോൾ ഇതിനുഎതിരെ ജോളിയുടെ മക്കൾ രംഗത്തുവന്നിരിക്കുകയാണ്.
ജോളിയുടെ ജീവിതം പ്രമേയമാക്കി കൈരളിയിൽ ഇപ്പോൾ തന്നെ കൂടത്തായി പരമ്പര സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ പ്രശസ്തമായ മറ്റൊരു ചാനലിൽ ഇതേ പ്രമേയത്തിൽ സീരിയൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുകയാണ്. മുക്തയാണ് ഈ സീരിയലിൽ കേന്ദ്രകഥാപാത്രമാകുന്നത് എന്നാണ് സൂചന. രണ്ട് സിനിമകളും കൂടത്തായി കഥയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാലിനെ അന്വേഷണ ഉദ്യോഗസ്ഥൻ ആക്കി ആശീർവാദ് സിനിമാസിന്റെ ഉടമ ആൻറണി പെരുമ്പാവൂർ കൂടത്തായി പേരിൽ സിനിമ ഒരുക്കുമെന്ന് എന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്രനടിയും വാമോസ് മീഡിയ ഉടമകളിലൊരാളായ ഡിനി ഡാനിയൽ ജോളി എന്ന പേരിൽ ഇതേ ഇതിവ്യത്തിൽ സിനിമയുടെ പ്രൊഡക്ഷൻ ആരംഭിച്ചിരുന്നു.
എന്നാൽ ഇതിനൊക്കെ പുട്ട്ടിരിക്കുകയാണ് താമരശ്ശേരി മുൻസിപിൽ കോടതി. കൂടത്തായി കേസിനു ഇതിവൃത്തമാക്കി നിർമ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിർമ്മാതാക്കൾക്ക് താമരശ്ശേരി മുനിസിപ്പിൽ കോടതി നോട്ടീസ് അഴിഞ്ഞു. പ്രതി ജോളി തോമസിന്റെ മക്കളായ റെമോ റോയി റെനോൾട്ട് റോയി എന്നിവർ അഡ്വക്കേറ്റ് മുഖേന നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതനുസരിച്ച് ജനുവരി 13ന് ആന്റണി പെരുമ്പാവൂർ അടക്കമുള്ള നിർമാതാക്കൾ കോടതിയിൽ ഹാജരാകണം.