കു‍ഞ്ഞോമനയുടെ വരവ് കാത്ത് പേർളി; ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പുറത്തുവിട്ട് പേർളി

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ടെലിവിഷനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ പേളിയും ശ്രീനിഷും ബിഗ് ബോസിലൂടെയാണ് അടുക്കുന്നത്.

ഷോ കഴിഞ്ഞതിന് പിന്നാലെ വിവാഹിതരാവുകയും ചെയ്തു. ആരാധകര്‍ ഏറെ ആഘോഷിച്ച പ്രണയജോഡിയുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി കടന്നു വരികയാണ്.

പേളിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പേളി പുറത്തു വിട്ടിരിക്കുന്നത്.

തന്റെ വയറു കാണിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പേളി പുറത്തു വിട്ടത്. രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തു. ഇന്ന് അവന്റെ ഒരംശം എന്നില്‍ വളരുന്നു എന്നായിരുന്നു പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Previous articleഇപ്പോഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമുക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ? മറുപടി കാത്ത് അശ്വതി
Next article‘പാടിയുറക്കാൻ യച്ചി വന്നല്ലോ’; ‘പണി പാളീലോ’ പാടി ഞെട്ടിച്ച് പാറുക്കുട്ടി; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here