ബോളിവുഡ് സിനിമാ ലോകത്തിലെ താരമാണ് നടി സണ്ണി ലിയോണ്‍. ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.
മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗ ര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ താരം ഷീറോ എന്ന സിനിമയുടെ’സെറ്റിലാണ്.
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറാണ്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. ഷൂട്ടിങ്ങിനിടെ നടന്ന ഒരു വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
തണുപ്പുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന കുളയട്ടയെ കയ്യിലെടുത്ത് എടുത്ത് തന്റെ ടീം അംഗങ്ങളുടെ ധൈര്യം പരീക്ഷിക്കുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മൂന്നാറിൽ ചിത്രീകരണം പൂർത്തിയാക്കിയ ഷീറോ സിനിമയുടെ സെറ്റിലായിരുന്നു സണ്ണിയുടെ ഈ അഭ്യാസം. നിലത്തുകിടക്കുന്ന കുളയട്ടയെ കമ്പ് കൊണ്ട് എടുത്ത് ടീം അംഗങ്ങളുടെ കയ്യിൽ വയ്ക്കാൻ നോക്കുകയാണ് സണ്ണി.