കുളപ്പുള്ളി ലീലയുടെ ഹിറ്റ് ഡയലോഗ് അനുകരിച്ചു ശരണ്യ മോഹൻ; രസകരമായ വിഡിയോ കാണാം

266785753 325617112744618 1029963779472450400 n

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് കുളപ്പുള്ളി ലീല. കോമഡി വേഷങ്ങളാണ് കുളപ്പുള്ളി ലീലയുടെ മാസ്റ്റർ പീസ് എന്നുതന്നെ പറയാം. ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കസ്തൂരിമാൻ എന്ന സിനിമയിലെ അമ്മായിയമ്മയുടെ വേഷമാണ് ഏറ്റവും ഹിറ്റായിട്ടുള്ളത്.

ചിത്രത്തിലെ താരത്തിന്റെ ഡയലോഗുകളും ഭാവങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിൽ ഇപ്പോഴും ചിരിപടർത്താറുണ്ട്. ഇപ്പോഴിതാ, കസ്തൂരിമാനിലെ ഒരു രംഗത്തിന് അനുകരണം ഒരുക്കിയിരിക്കുകയാണ് നടി ശരണ്യ മോഹൻ. അതേവേഷവിധാനങ്ങളോടെ വളരെ രസകരമായാണ് ശരണ്യ അനുകരിച്ചിരിക്കുന്നത്.

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി തെന്നിന്ത്യയുടെ പ്രിയനായികയായി മാറിയ ശരണ്യ അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ പ്രഗത്ഭയാണ്. വിവാഹശേഷം അഭിനയ ലോകത്തോട് വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലും നൃത്തവേദികളിലുമെല്ലാം ശരണ്യ സജീവമാണ്.

Previous articleട്രെയ്‌ലർ ലോഞ്ചിനിടെ അബദ്ധത്തിൽ സംവിധായകന്റെ അസ്ഥാനത്തിൽ കൈ വെച്ച ആലിയ ഭട്ടിന്റെ വീഡിയോ വൈറൽ ആകുന്നു
Next article‘ഞാൻ ആത്മഹത്യ ചെയ്തിട്ട് ഒന്നുമില്ലല്ലോ.!’ ഗായത്രി സുരേഷിന്റെ വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here