
ബാലതാരം വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ്. ഒരു വിവാഹ സത്കാരത്തിൽ കുറച്ച് ട്രെൻഡി നമ്പറുകളിൽ നൃത്തം ചെയ്താണ് ഈ അഞ്ച് വയസുകാരി ശ്രദ്ധനേടിയത്. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ വൃദ്ധി ഒരു അഭിനേതാവുമാണ്. സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്.
പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തുന്നത് വൃദ്ധിയാണ്. നൃത്തവിഡിയോകളിലൂടെ ശ്രദ്ധനേടുന്ന വൃദ്ധി ഇപ്പോഴിതാ, ഒരു രസികൻ അനുകരണവുമായി എത്തിയിരിക്കുകയാണ്. കുളപ്പുള്ളി ലീലയുടെ ഹിറ്റ് ഡയലോഗാണ് വൃദ്ധി അനുകരിക്കുന്നത്.
കസ്തൂരിമാൻ എന്ന ചിത്രത്തിലെ ഡയലോഗ് ആണ് വൃദ്ധി വിശാൽ അനുകരിക്കുന്നത്. നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി.