സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റിയയുടെ ഫേസ്ബുക് പോസ്റ്റാണ്. കല്യാണത്തെ വില്പന ചരക്കാക്കുന്നവർക്ക് ഉള്ള മറുപടിയാണ് റിയ നൽകുന്നത്. കല്യാണത്തിന് ഫാൻസി വളയും കമ്മലും മാത്രം ഇട്ടപ്പോൾ അയ്യേ എന്നു പറഞ്ഞ മനുഷ്യന്മാരാണ്. സ്വർണഭരണങ്ങൾ ഒന്നും ഇട്ടില്ലെങ്കിലും ‘ഇഷ്ട്ടം പോലെ’ കിട്ടീട്ടുണ്ടാകും ലേ എന്നു ചോദിച്ചവരാണ് എന്നും റിയ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കല്യാണത്തിന് ഫാൻസി വളയും കമ്മലും മാത്രം ഇട്ടപ്പോൾ അയ്യേ എന്നു പറഞ്ഞ മനുഷ്യന്മാരാണ്. സ്വർണഭരണങ്ങൾ ഒന്നും ഇട്ടില്ലെങ്കിലും “ഇഷ്ട്ടം പോലെ” കിട്ടീട്ടുണ്ടാകും ലേ എന്നു ചോദിച്ചവരാണ്. ഒരു വശത്തു സ്വർണവും പണവും വെച്ചു തൂക്കി , വിൽപ്പനക്ക് വെക്കുന്ന പരിപാടി വേണ്ടെന്നു പണ്ടേ തീരുമാനിച്ചതാണ്. അങ്ങനെ തന്നെ ആയിരുന്നു കല്യാണം. ലേലം വിളിയും, സ്നേഹത്തോടെയുള്ള കൊടുക്കൽ വാങ്ങലുകളും ( കടം വാങ്ങി സ്വർണം മേടിച്ചു മകളോടുള്ള സ്നേഹം നാട്ടുകാരെ അറിയിക്കുന്ന പരിപാടി )ഒന്നും ഉണ്ടായില്ല.
കമ്മലിനും വളക്കും കൂടി ആകെ 500 രൂപ ചിലവായി കാണും. കുറച്ചു പേർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു പിരിയുന്ന ചെറിയൊരു പരിപാടി ആയി തന്നെ കല്യാണവും നടത്തി. എന്താ മോൾക്ക് ഒന്നും കൊടുക്കാത്തത്! എന്താ ഒന്നും വാങ്ങാത്തത്! സ്വർണാഭരങ്ങൾ ഒന്നും ഇടാതെ ഇത് എന്ത് കോലമാണ് എന്നൊക്കെ പിറുപിറുത്തവരുടെ ഉൾപ്പടെ വാളിൽ ഇന്ന് സ്ത്രീധന നിരോധന വിപ്ലവ എഴുത്തുകൾ ആണ്. അത് കണ്ടപ്പോ വെറുതെ രണ്ട് വരി എഴുതി പോയതാണ്. കുറച്ചു കൂടി ആത്മാർത്ഥത കാണിച്ചുകൂടെ മനുഷ്യന്മാരെ നിങ്ങക്ക് . ദേ ഇവരെ പോലെ.