‘കുമ്പസാരിക്കാൻ ഞാൻ എന്തിന് ഇവിടെ വരണം;’ അവതാരകന്റെ വായടപ്പിച്ച മറുപടി നൽകി നടി ഷീല

actress sheela.1.337117

കുറുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലെ ശോഭിതയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. എനിക്ക് കരുതൽ ആവശ്യമില്ല. സഹ അഭിനേതാക്കൾ എന്നെ കെയർ ചെയ്യേണ്ടതില്ല. കരുതൽ ഒരു മോശം സംഗതിയല്ല എന്ന വാക്കിന് കത്തിയേക്കാൾ മൂർച്ചയുണ്ട് എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഒരുപക്ഷെ ആ അവതാരകന് ചോദിക്കാൻ എഴുതികിട്ടിയ ക്ളീഷേ ചോദ്യങ്ങളിൽ ഒന്നാവാം അത്.

അതുകൊണ്ട് തന്നെ ഈ മറുപടി അയാൾക്ക് മാത്രം ഉള്ളതല്ല ഇത്തരം അരോചകമായ ചോദ്യങ്ങളുടെ ട്രെൻഡ് തുടങ്ങിയ പേരുകേട്ട അവതാരകർക്ക് കൂടിയുള്ളതാണ് എന്ന രീതിയിൽ നിറയെ പോസ്റ്റുകളും സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നടി ഷീല മുൻപൊരിക്കൽ ജെബി ജംക്ഷനിൽ എത്തിയ എപ്പിസോഡിലെ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്.

ജെബി ജംഗ്‌ഷനിൽ അവതാരകൻ ഷീലയോട് ചോദിക്കുകയാണ് പ്രേം നസീറും ആയുള്ള ബന്ധത്തെ കുറിച്ച് പറയാമോ എന്ന്. വളരെ അനവസരോചിതവും അരോചകവുമായ രീതിയിൽ. ഷീലയുടെ മുഖം ഡിസ്റ്റർബ്ഡ് ആവുകയും , അവർ അവരുടെ മര്യാദ കൊണ്ട് ഉടനെ ഒന്ന് ചിരിച്ചിട്ട് ‘ NO COMMENTS ‘ എന്ന് ഉത്തരം കൊടുക്കുകയും ചെയ്തു. ശോഭിതയും തപ്സിയും ഒക്കെ നേരിട്ട അവതാരകർ അവരുടെ മറുപടിയിൽ ഇത്തരം ചോദ്യങ്ങൾ നിർത്തി.

Sheela Kalli Chellamma650

എന്നാൽ ഇവിടെ അവതാരകൻ ആ മര്യാദ പാലിച്ചില്ല എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഷീലാമ്മ എന്നെ നിരാശപ്പെടുത്തുന്നു , എന്റെ ഷോയിൽ വന്നാൽ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടേ പോകാവൂ , പറഞ്ഞില്ലെങ്കിൽ അതിൽ എന്തോ ഉണ്ടല്ലോ എന്നിങ്ങനെ അങ്ങേയറ്റം തരം താഴ്ന്ന നിലയിൽ അഹംഭാവത്തിൽ മലയാളത്തിലെ ഏറ്റവും സീനിയർ ആയ ഒരു കലാകാരിയെ വിളിച്ചിരുത്തി അപമാനിക്കുകയാണ് ചെയ്തതതെന്നും ജിനു എന്ന യുവാവ് പങ്കിട്ട പോസ്റ്റിൽ പറയുന്നുണ്ട്.

ഇപ്പോഴിതാ ഷീലയുടെ അഭിമുഖം ആണ് വൈറലായി മാറുന്നത്. അവതാരകന്റെ ചോദ്യങ്ങളും ഷീലയുടെ മറുപടിയും വിശദമായി വായിക്കാം. ഈ സിനിമയ്ക്ക് ഒരു പ്രത്യേകത ഉണ്ട് നായകനെകാളും കൂടുതൽ പ്രതിഫലം നായിക വാങ്ങി എന്ന് അവതാരകൻ പറയുമ്പോൾ ഏതുപടമാണ് എന്ന മറുചോദ്യം ഷീല ചോദിക്കുന്നു. തുമ്പോലാർച്ച എന്ന മറുപടി അവതാരകൻ നൽകുമ്പോൾ ആ അതാണ് എങ്കിൽ ശരിയാണ് പ്രതിഫലം കൂടുതൽ ആയിരുന്നു എന്നാണ് ഷീല മറുപടി നൽകുന്നത്.

അതോടെയാണ് സംസാരം കൂടുതൽ തീവ്രമായി മാറുന്നതും. പ്രേം നസീർ ആയിരുന്നു നായകൻ, ജയൻ, സത്യൻ എന്നിവർ ഉണ്ടായിരുന്നു എന്നും ഷീല പറയുന്നു. ഇനി ഞാൻ ഒരു കഥപറയട്ടെ എന്നും അവതാരകൻ ചോദിക്കുന്നു. തെറ്റാണു എങ്കിൽ ഷീലാമ്മ എന്നോട് പൊറുക്കണം എന്നും വീഡിയോയിൽ പറയുന്നുണ്ട്. നസീർ സാറുമായി പിണങ്ങി. മൂന്നു വർഷത്തോളം സിനിമയിൽ അഭിനയിച്ചില്ല. അതിനു ശേഷം ആണ് തുമ്പോലാർച്ചയിൽ നായിക ഷീലയും നസീർ നായകനും ആകുന്നത്. ഷീല അതിനു ഒരു കണ്ടീഷൻ വച്ചു. എനിക്ക് നസീർ സാറിന്റെ ഒപ്പം അഭിനയിക്കുന്നതിൽ വിഷമം ഒന്നും ഇല്ല.

Screenshot 2021 11 19 123653

പക്ഷേ പ്രതിഫലം എനിക്ക് നായകനെക്കാളും കൂടുതൽ വേണം. ഒരു അയ്യായിരം രൂപ എങ്കിലും കൂടുതൽ ആയിരിക്കണം. നിർമ്മാതാവ് സമ്മതിച്ചു. ഷീലാമ്മ വന്നു എല്ലാ വികാര തീഷ്ണതയോടെയും അഭിനയിച്ചു. എന്ന് അവതാരകൻ പറയുമ്പോൾ ഇത് അറിഞ്ഞിട്ട് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് ഷീല മുഖം കടുപ്പിച്ചു തന്നെ ചോദിക്കുന്നു. എന്നാൽ താൻ മഹാനടിയെ അനാവരണം ചെയ്യുക മാത്രമാണ് ചെയ്തത് എന്നും അവതാരകൻ പറയുന്നു. മൂന്നുവര്ഷക്കാലം നസീർ സാറിനോട് മുഖം വീർപ്പിച്ചിരുന്നില്ലേ എന്നും അവതാരകൻ ഷീലാമ്മയോട് ചോദിക്കുന്നു. എന്നാൽ നോ കമന്റ്സ് എന്നാണ് ഷീല നൽകിയ മറുപടി.

എന്നെ ഷീലാമ്മ അങ്ങ് നിരാശ പെടുത്തുകയാണല്ലോ എന്നും അവതാരകൻ പറയുമ്പോൾ വീണ്ടും വീണ്ടും നോ കമന്റ്സ് എന്നാണ് ഷീല നൽകിയ മറുപടി. അവതാരകൻ എത്ര പേരെ പ്രേമിച്ചു എന്ന മറുചോദ്യവും ഷീല എറിയുന്നുണ്ട്. ഷീലാമ്മ വലിയ തന്ത്ര ശാലിയാണ് എന്നും എന്റെ ചോദ്യത്തിനോട് മറുപടി പറയാതെ പോയി കഴിഞ്ഞാൽ ദൈവം പോലും പൊറുക്കുകയില്ലെന്നും ഇന്നിവിടെ കയറും മുൻപേ ഇത് കുമ്ബസാരം ആണെന്ന് പറഞ്ഞിരുന്നു എന്നും അവതാരകൻ പറയുന്നു. ഞാൻ എന്തിനു ഇവിടെ കുമ്പസാരിക്കണം.

കുമ്പസരിക്കണം എങ്കിൽ ഞാൻ പള്ളിയിൽ പോയാൽ പോരെ. നിങ്ങൾ പരിശുദ്ധൻ ( ഫാദർ) ഒന്നും അല്ലല്ലോ. നിങ്ങളുടെ മുൻപിൽ കുമ്പസരിക്കേണ്ട ആവശ്യം എന്താണ്. പറയാൻ പറ്റാത്ത കാര്യം ആണെങ്കിൽ നോ കമന്റ്സ് എന്നേ ഞാൻ പറയൂ. ഇത്തരം ആവേശത്തോടെയുള്ള ചോദ്യങ്ങൾ ചോദിച്ചിട്ട് നിങ്ങളുടെ കണ്ണുകൾ ഒക്കെ നിറയുന്നുണ്ട് എന്നും ഷീല പറയുന്നു. എന്റെ അമ്മ മരിച്ചില്ലേ ഞാൻ അതൊന്നും ഓർക്കാറില്ല. എനിക്ക് അതൊന്നും ഓർക്കാൻ ആകില്ല. എന്നും വീഡിയോയിൽ ഷീല പറയുന്നുണ്ട്.

Previous articleതൽക്കാലം മുരളിയെ ജയൻ്റെ മകനായ് തന്നെ നമ്മൾ കാണേണ്ടതല്ലേ; ആലപ്പി അഷ്‌റഫ് ചോദിക്കുന്നു
Next articleസോഷ്യൽ മീഡിയയിൽ വൈറലായി ദൃശ്യയുടെ കിടിലം ഡാൻസ്– വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here