ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ് ഓഫീസറും ബിഎസ്എഫ് ജവാന്‍മാരും; വീഡിയോ

ദിവസങ്ങളായി തുടരുന്ന കടുത്ത മഴ ജമ്മു കശ്മീരില്‍ വലിയ ദുരന്തമാണ് വിതച്ചിരിക്കുന്നത്. നിരവധിപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സംഭവിച്ചു. ഝലം നദി കുത്തിയൊഴുകുകയാണ്. കുത്തൊഴുക്കില്‍ നിന്ന് ഒരു കുട്ടിയെ രക്ഷിക്കുന്ന പൊലീസുകാരുടെയും സൈന്യത്തിന്റെയും വീഡിയോ പുറത്തുവന്നു.

ഷീരി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സജാദ് അഹമ്മദും ബിഎസ്എഫ് ജവാന്‍മാരും ചേര്‍ന്നാണ് ഈ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കൊടും തണുപ്പില്‍ കുലംകുത്തിയൊഴുകുന്ന നദിയില്‍ നിന്നും കുട്ടിയെ രക്ഷിച്ച സംഘത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

Previous articleപ്രാർത്ഥനകൾ ഏറ്റുചൊല്ലി, കുട്ടി ഒടുവില്‍ സ്കൂള്‍ തുറക്കുന്ന കാര്യം കേട്ടപ്പോൾ പൊട്ടിക്കരച്ചിൽ; ചിരിപ്പിച്ച് വീഡിയോ
Next articleതെങ്ങില്‍ നിന്ന് സ്വയം കരിക്ക് കൊത്തി കുടിക്കുന്ന തത്തമ്മ : വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here