കുട്ടി പിണറായി വിജയനായി തകർത്ത് അഭിനയിച്ച് ആവർത്തന : വീഡിയോ

ടിക് ടോക് വിഡിയോകളിലൂടെ കാണികളെ ഏറെ രസിപ്പിച്ച കുട്ടിത്താരമാണ് ആവർത്തന. മോളുടെ ഒരുപാട് വിഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ അനുകരിച്ചുള്ള വിഡിയോയാണ്. മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്ന ഒരു ഭാഗമാണ് അനുകരിക്കുന്നത്.

ഇപ്പോഴിതാ സമൂഹത്തിൽ ചർച്ചയാകുന്ന അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം പറയുന്നതാണ് ആവര്‍ത്തന അതേപടി അനുകരിക്കുന്നത്. കണ്ണടവച്ച് വെള്ള ഷര്‍ട്ട് ധരിച്ച് തല നരപ്പിച്ചാണ് ആവര്‍ത്തന വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഷട്രീയമായി ആരും മോളുടെ പെര്‍ഫോമന്‍സ് കാണരുത്. എങ്ങനെയുണ്ട് കമന്റ് ചെയ്യുക’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പത്രസമ്മേളനത്തിലെന്ന പോലെ മൈക്കും ഗ്ലാസും വെള്ളവുമെല്ലാം വെച്ചിട്ടുണ്ട്.

നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. കുട്ടി ഇതിന് മുൻപ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ വീഡിയോ ചെയ്തിരുന്നു. മന്ത്രിയുടെ നിയമസഭയിലെ രോഷംകൊള്ളുന്ന പ്രസംഗം അതേപടി അവതരിപ്പിച്ച ആവര്‍ത്തനക്ക് നിരവധി പ്രശംസകളാണ് ലഭിച്ചത്. ടീച്ചര്‍ അന്ന് ആവര്‍ത്തനയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

Previous articleശാലിനിയുടെ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ച ഏക വ്യക്തി ചാക്കോച്ചൻ ആയിരുന്നു.!
Next article‘ഒരു ലീവ് അല്ലെ ചോദിച്ചോളൂ?’ കുഞ്ഞുമിടുക്കിയുടെ കലിപ്പ്; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here