കുട്ടി നിനക്ക് വട്ടായോ, അസുഖം വല്ലതും വന്നോ?..തലയിൽ തുണിയിട്ടു നടക്കു..

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഞ്ജനി ജോണിന്റെ പോസ്റ്റാണ്. ക്യാൻസർ രോഗികൾക്ക് വേണ്ടി തന്റെ മുടി മുറിച്ച് നൽകിയപ്പോൾ ഉണ്ടായ അനുഭവമാണ് അഞ്ജനി കുറിപ്പിലൂടെ പങ്കുവെക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ; എന്റെ friend മരിക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് ” cancer അല്ല എന്റെ വിഷമം ,മരിക്കാനുള്ളപേടിയുമല്ല ,മരണം എല്ലാവര്ക്കും വരും ഇതിന്റെ സമയവും കാരണവും വ്യത്യസ്ഥവുമായിരിക്കും എന്നുമാത്രം.

120453198 2098894700244060 8746785024658770590 o

മുടിയില്ലാത്തതുകൊണ്ടു ഞാൻ കേൾക്കേണ്ടി വന്ന comments !അതാണ് എന്നെ depressed ആക്കിയത് .ആൺകുട്ടികളെ പോലെ ഇത് നമ്മൾക്കും ഒരു hairstyle ആയിരുന്നെങ്കിൽമരിക്കുന്നതിന് മുന്നേ കുറച്ചു ലോകം കണ്ടു പുറത്തൊക്കെ പോയി time.spend ചെയ്തു deppressed ആവാതെ മരിക്കാമായിരുന്നു .നിനക്കിതു കേൾക്കുമ്പോ മനസിലാവില്ല , ഒന്ന് shave ചെയ്തു നോക്ക് അപ്പൊ മനസിലാവും.

120391496 2095370710596459 4293488505946892189 o

ഈ വർഷം എന്റെ വീട്ടിൽ രണ്ടു മരണം (കാൻസർ )കുറച്ചു relatives neighbours survive ചെയ്തു അതിൽ പെണ്ണുങ്ങൾ മാത്രം മുടിയില്ലാത്തതിന്റെ വിഷമത്തിൽ മുറിയിൽ തന്നെ , അഥവാ ഇറങ്ങിയാൽ തുണിയും വിഗും വെച്ച് വളരെ uncomfortable ആയി കാണുന്നു. സാമ്പത്തികമായി പിന്നോക്കമാണെങ്കിൽ വിഗ് വാങ്ങാനും നിവർത്തിയില്ല .ഒരു അമ്മയെ ഭാര്യയെ മകളെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാട് ! എങ്ങനെ മുടി വേണം എങ്ങനെ വസ്ത്രം ധരിക്കണം.gender discrimination’ പഠനത്തിൽ മാത്രം ഒതുങ്ങിയില്ലേ. എന്റെ മുടി എനിക്ക് ജീവനാണ് , അത് നഷ്ടപ്പെടുന്നത് ഭയവും ആയിരുന്നു. എന്നാൽ ഇപ്പൊ ഞാൻ ചിന്തിക്കുന്നത് വ്യെത്യസ്തമായിട്ടാണ്. എന്റെ അനിയൻ മുടി shave ചെയ്തപ്പോൾ ‘ kiduve ‘ , ‘കൊള്ളാം മച്ചാനെ ‘ എന്നൊക്കെ ആണ് comments.ഇതിൽ ഞാൻ ഇപ്പൊ കേൾക്കുന്നത് .

Untitled 1

Cancer സപ്പോർട്ട് ചെയ്യാൻ ക്യാഷ് കൊടുത്താൽപ്പോരേ നീ ഈ കോപ്രായം കാണിക്കണൊ.അല്ലെങ്കിലേ മൂക്കിൽ പല്ലു വന്നു ഇനി നിന്നെ ആര് കെട്ടും.അയ്യേ കാണുമ്പോ എന്തോപോലെ .നിന്നെ വളർത്തിയോർക്കു കഴിവില്ലാഞ്ഞിട്ടു .നീ ഒരു പെണ്ണല്ലേ.അപ്പന്റെ വട്ടു മൊത്തം കിട്ടിയല്ലോ.സ്നേഹം കൊണ്ടാണ് നിന്നെ മുടിയില്ലാതെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല കുട്ടി.നിനക്ക് വട്ടായോ.അസുഖം വല്ലതും വന്നോ ?പെൺകുട്ടികൾക്ക് ഒരു രീതിയുണ്ട് ,നമ്മുടെ culture മറക്കരുത് നിന്റെ അവിടുത്തെ രീതിയൊക്കെ അവിടെ ,ഇവിടെ ഇതൊന്നും പറ്റില്ല .തലയിൽ തുണിയിട്ടു നടക്കു ആണാണോ പെണ്ണാണോ നീ?.feeling positive.

Previous articleഅച്ഛന്‍ മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ അരെങ്കിലും ഇങ്ങനെ എഴുതുമോ എന്നറിയില്ല;
Next articleസാരിയിൽ സ്റ്റൈലിഷ് ലുക്കിൽ റീമ കല്ലിങ്കൽ; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here