ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ വുയാൻ കൗണ്ടിയിൽ നിന്നുള്ള ഒരു പിതാവ് തന്റെ കുട്ടിക്ക് കുപ്പിപ്പാൽ കൊടുക്കാൻ കൂട്ടുപിടിച്ചത് ടെക്നോളജിയാണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറൽ. മാതാവ് സ്ഥലത്തില്ലാത്തതിനാൽ പിതാവിന് തന്നെ കുട്ടിയെ പാൽ കുടിപ്പിക്കേണ്ടി വന്നു. പല വിധത്തിലും ശ്രമിച്ചെങ്കിലും കുട്ടി പാൽ കുടിക്കുന്നില്ല.
സാധാരണ ഗതിയിൽ അമ്മയാണ് കുട്ടിക്ക് കുപ്പിപ്പാൽ കൊടുക്കാറുള്ളത്. പെട്ടന്ന് ആൾ മാറിയപ്പോൾ കുട്ടിക്ക് പിടിച്ചില്ല. എങ്കിലും പിതാവ് ഒരു ഐഡിയ പ്രയോഗിച്ചു. തന്റെ ടാബ്ലെറ്റിൽ ഭാര്യയുടെ മുഖം തുറന്നു വച്ച ശേഷം തന്റെ മുഖത്തോടു ചേർത്ത് പ്ലാസ്റ്റർ ഒട്ടിച്ചു.
അമ്മയുടെ മുഖം കണ്ടതോടെ കുട്ടി ഹാപ്പി. കുട്ടി കൈകൊണ്ട് ടാബ്ലെറ്റിലെ അമ്മയുടെ മുഖം നോക്കിയിരിക്കുന്ന സമയത്ത് പിതാവ് നൈസായി കുപ്പിപ്പാൽ കുട്ടിയുടെ വായ് ഭാഗത്തോട് ചേർത്തു. എന്തായാലും സംഭവം വർക്ക് ഔട്ട് ആയി. കുട്ടി പാൽ മുഴുവൻ സന്തോഷത്തോടെ കുടിച്ചു തീർത്തു. വീഡിയോ കാണാം