തമിഴ്നാട്ടിലെ ആറാം ക്ലാസ് പാഠപുസ്തകത്തിൽ ആണ് ഹൃത്വിക്ക് കുട്ടിക്കാലത്ത് സംസാര വൈകല്യത്തെ എങ്ങനെ മറികടന്നു എന്ന കഥ പറയുന്നത്. താന്‍ ആരാധിക്കുന്ന നടന്‍റെ ജീവിത കഥ മരുമകളുടെ പാഠപുസ്തകത്തിൽ കണ്ടെതിന്‍റെ ആവേശത്തിലാണ് നടന്‍ ഹൃത്വിക് റോഷന്‍റെ ആരാധകൻ. തമിഴ് നാട്ടിലെ ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ ആണ് താരത്തിന്‍റെ ജീവിത കഥ പറയുന്നത്. ട്വിറ്ററിലൂടെ ഫോട്ടോ ഉള്‍പ്പെടെ ആരാധകന്‍ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ഞാൻ എന്‍റെ മരുമകളുടെ ഒരു പാഠപുസ്തകം വായിക്കുകയായിരുന്നു. അതിലെ ഒരു ഭാഗം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍റെ ജീവിത കഥ. കുട്ടികള്‍ മികച്ച ആത്മവിശ്വാസം നല്‍കാന്‍ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. ആയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുട്ടിക്കാലത്ത് സംസാര വൈകല്യത്തെ അദ്ദേഹം എങ്ങനെ മറികടന്നുവെന്നതിനെക്കുറിച്ചുള്ള ഹൃത്വിക്കിന്‍റെ കഥയാണ് തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ആത്മവിശ്വാസം’ എന്ന അധ്യായത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇടറിപ്പോയതിന്‍റെ പേരിൽ തന്നെ സ്കൂളിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നും കരഞ്ഞാണ് അന്ന് വീട്ടില്‍ എത്തിയതെന്നും പാഠഭാഗത്തില്‍ പറയുന്നുണ്ട്. പിന്നീട് സ്പീച്ച് തെറാപ്പി ക്ലാസുകളിൽ ചേർന്നു, പ്രശ്‌നത്തെ മറികടക്കാൻ കണ്ണാടിക്ക് മുന്നിൽ മണിക്കൂറുകളോളം വ്യത്യസ്ത വാക്കുകൾ സംസാരിക്കുന്നത് പരിശീലിച്ചു.
വ്യത്യസ്തത കാണിക്കാൻ ധൈര്യമുള്ള ആൺകുട്ടികൾക്കായുള്ള എഴുത്തുകാരൻ ബെൻ ബ്രൂക്ക് സ്റ്റോറീസിലും ഹൃതികിന്‍റെ കഥ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. തേരെ മേരെ ബീച്ച് മെൻ ഷോയിൽ തന്‍റെ സംഭാഷണ വൈകല്യത്തെക്കുറിച്ച് ഹൃത്വിക് ആദ്യമായി സംസാരിച്ചിരുന്നു. “നിങ്ങൾ സംസാരിക്കാൻ തുടങ്ങുന്നതുവരെ എല്ലാം സാധാരണമാണെന്ന് തോന്നും. നിങ്ങളുടെ ഹൃദയം സ്പന്ദിക്കുന്നു, നിങ്ങൾക്ക് മനസ്സിലാകുന്നില്ല അപ്പോള്‍ സംസാരിക്കാന്‍ കഴിയാത്തവന്‍റെ വേദന. അദ്ദേഹം അന്ന് പറഞ്ഞ ഈ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.
2018 ൽ, ഹൃത്വികിന്‍റെ സഹോദരി സുനൈന റോഷൻ സഹോദരനെക്കുറിച്ച് എഴുതിയ ബ്ലോഗ് അന്ന് ചര്‍ച്ചയായിരുന്നു. അവരുടെ കുട്ടിക്കാലം മുതലുള്ള സംഭവങ്ങളെക്കുറിച്ചും കാൻസർ രോഗബാധയെക്കുറിച്ചും അവര്‍ ബ്ലോഗില്‍ എഴുതിയിരുന്നു.“അവൻ ജീവിതത്തിലെ മറ്റൊരു പ്രധാന തടസ്സത്തെ പരാജയപ്പെടുത്തി, അത് മറികടക്കുക അല്ലാതെ അവന്‍റെ മുന്നില്‍ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. ജീവിക്കാനുള്ള വഴി കണ്ടെത്തുക എന്ന യുദ്ധത്തില്‍ അവന്‍ വിജയിച്ചു. പതിമൂന്നാം വയസ്സിൽ അവന്‍ മണിക്കൂറുകളോളം ഉറക്കെ വായിക്കുമായിരുന്നു. ചിലപ്പോൾ എല്ലാ ദിവസവും രാവിലെയും രാത്രിയും ഒറ്റയ്ക്ക് ബാത്ത്റൂമിൽ ഇരുന്ന് സംസാരിക്കുന്നത് കാണാം. 22 വര്‍ഷം അവന്‍ അത് ചെയ്തിരുന്നു എന്ന് താരത്തിന്‍റെ സഹോദരി ബ്ലോഗില്‍ എഴുതിയിരുന്നു.
Felt bored, so I was reading a textbook of my niece. I was surprised to see this page. This is from the value education textbook of class 6. Whoelse can teach self-confidence better than him?Proud of you @iHrithik sir❤️ @HrfcTamilnadu @HrithikRules @HrithikInspires pic.twitter.com/ukwlDkqa0N
— Aruna Mahendran (@aruna_mahendran) March 29, 2020