2018 ഒക്ടോബറിലാണ് ദിലീപ്- കാവ്യ മാധവന്‍ താരദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളെ ഒന്നാം പിറന്നാളിനാണ് പുറംലോകത്തിന് മുന്‍പില്‍ ഇരുവരും കൊണ്ട് വന്നത്. അതിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഒടുവില്‍ രണ്ടാം പിറന്നാള്‍ ആഘോഷത്തിനും മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ഫോട്ടോസ് ദിലീപ് പുറത്ത് വിട്ടു. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
സുഹൃത്ത് നദിർഷയുടെ മകളുടെ വിവാഹത്തിന് കാവ്യയും ദിലീപും മീനാക്ഷിയും മാത്രമാണ് പങ്കെടുത്തത്. താരങ്ങൾ പലരും മക്കളുടെ ഫോട്ടോസ് പുറത്ത് വിടാറില്ല. എന്നാൽ ആരാധകർക്ക് കാണാനുള്ള ആഗ്രഹം ഏറെയാണ്. ഇപ്പോൾ ദിലീപ്–കാവ്യ ആരാധകർ പങ്കിടുന്നത് മകൾ മഹാലക്ഷ്മിയുടെ കുസൃതി നിറയുന്ന ചിത്രങ്ങളാണ്. അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരൻ നേതൃത്വത്തിൽ നടത്തിയ സൂം മീറ്റിങ്ങിൽ ആണ് കുടുംബസമേതം ദിലീപ് എത്തിയത്.
മീറ്റിംഗിനിടയിലേക്ക് മഹാലക്ഷ്മി കുറുമ്പ് കാണിച്ച് കടന്ന് വരികയായിരുന്നു. മകള്‍ മഹാലക്ഷ്മിയോട് അടൂർ ഗോപാലകൃഷ്ണന് ഹാപ്പി ബർത്ഡേ പറയാൻ ആവശ്യപ്പെടുന്ന കാവ്യയെ വിഡിയോയിൽ കാണാം. പത്തുതവണയെങ്കിലും പിറന്നാൾ ആശംസകൾ മഹാലക്ഷ്മി പറഞ്ഞുകഴിഞ്ഞെന്നും അതിനിടയിൽ വിഡിയോ കട്ട് ആയതുകൊണ്ടാണ് കേൾക്കാൻ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നു. കുക്കു പരമേശ്വരനാണ് തന്നെ വിളിച്ച് ഇങ്ങനെയൊരു വിഡിയോ മീറ്റിങിന്റെ കാര്യം പറഞ്ഞതെന്ന് ദിലീപ് പറയുന്നു.