കുട്ടിക്കാലത്ത് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്‌; വെളിപ്പെടുത്തലുമായി തെലുഗു നടന്‍

കുട്ടിക്കാലത്ത് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തെലുഗു സിനിമ നടന്‍. വിജയ് ദേവരെക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയിലൂടെ പ്രേഷകശ്രദ്ധ നേടിയ രാഹുല്‍ രാമകൃഷ്ണയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. “കുട്ടിക്കാലത്ത് ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്‌. എന്റെ സങ്കടത്തെക്കുറിച്ച്‌ മറ്റെന്തു പറയണമെന്ന് എനിക്കറിയില്ല. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണ്” താരം പറയുന്നു.

ഒന്നില്‍ കൂടുതല്‍ ട്വീറ്റുകളിലൂടെയാണ് താരം, താന്‍ നേരിട്ട ദുരനുഭവം പങ്കുവെക്കുന്നത്. “ആ അതിക്രമത്തോടൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. നൈമിഷികമായ ആശ്വാസമേ ഉള്ളൂ. നിങ്ങളുടെ ആണ്‍മക്കളെ നന്മയോടെ വളര്‍ത്തൂ. ധൈര്യമായിരിക്കൂ. സാമൂഹിക ഉപാധികളെ എറിഞ്ഞുടയ്ക്കൂ. നല്ല മനസോടെ ജീവിക്കൂ.” യെന്നും നടന്‍ കൂട്ടിച്ചേർക്കുന്നു. സിനിമാതാരങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് നടന് ആശ്വസവാക്കുകളുമായി രംഗത്തു വന്നിട്ടുള്ളത്. അര്‍ജുന്‍ റെഡ്ഡി കൂടാതെ ഗീതാഗോവിന്ദം, അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Previous articleഈ സ്ത്രീയോട് എനിക്ക് അളവില്ലാത്ത ബഹുമാനം തോന്നുന്നുണ്ട്;
Next articleഉപ്പും മുളകും ഇനി പുതിയ വഴിത്തിരിവില്‍;

LEAVE A REPLY

Please enter your comment!
Please enter your name here