കുടിവെള്ളത്തിന്റെ ജാർ തലയിൽ കുരുങ്ങി; പുലിക്കുട്ടി രണ്ട് ദിവസമായി നെട്ടോട്ടം; ഒടുവിൽ അതിസാഹസികമായി രക്ഷിച്ച്‌ ഉദ്യോഗസ്ഥര്‍.! വീഡിയോ

പ്ലാസ്റ്റിക്ക്‌ ജാര്‍ തലയില്‍ കുരുങ്ങിയ പുലിക്കുട്ടിയെ അതിസാഹസികമായി രക്ഷിച്ച്‌ ഉദ്യോഗസ്ഥര്‍. മഹാരാഷ്ര്രയിലെ താനെയിലാണ്‌ സംഭവം. 48 മണിക്കൂറാണ്‌ കുടിവെള്ളത്തിന്റെ പ്ലാസ്റ്റിക്ക്‌ ജാറില്‍ പുലിക്കുട്ടിയുടെ തല കുടുങ്ങി കിടന്നത്‌. അതിനാല്‍ തന്നെ രണ്ട്‌ ദിവസമായി ഇത്‌ ഒന്നും കഴിച്ചിരുന്നില്ല.

ഞായറാഴ്ച രാത്രി അതുവഴി പോയ കാര്‍ യാത്രക്കാരനാണ്‌ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്‌. തലയില്‍ നിന്ന്‌ ജാര്‍ അഴിക്കാന്‍വേണ്ടിയുള്ള ശ്രമം പുലിക്കുട്ടി നടത്തുകയായിരുന്നു. യാത്രക്കാരനാണ്‌ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. രക്ഷാപ്രവര്‍ത്തകര്‍ വരുന്നതിനു മുന്‍പ്‌ തന്നെ പുലിക്കുട്ടി വനത്തിലേക്ക്‌ മടങ്ങിയിരുന്നു.

തുടര്‍ന്നാണ്‌ ഫോര്‍റസ്റ്റ്‌ ഡിപ്പാര്‍ട്ടമെന്റും വൈല്‍ഡ്ൈഫ്‌ വെല്‍ഫേയറും ചേര്‍ന്ന്‌ പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കിയത്‌. വലിയൊരു സംഘം രാത്രി പട്രോളിങ്ങിനായും എത്തി. പുലിക്കുട്ടിയെ കണ്ടാല്‍ വിവരം അറിയിക്കണമെന്ന്‌ പ്രദേശവാസികളോട്‌ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

പുലിക്കുട്ടി ജനവാസമേഖലയിലേക്ക്‌ കടക്കുമോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു. അതിനാല്‍ വലിയൊരു ദൗത്യമായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്‌. പിന്നാലെയാണ്‌ ബദ്‌‌ലാപുർ എന്ന ഗ്രാമത്തിൽ പുലിക്കുട്ടിയെ കണ്ടുവെന്ന വിവരം കിട്ടുന്നത്‌.

ഉടന്‍ അധികൃതരെത്തി പുലിക്കുട്ടിക്ക്‌ നേരെ മയക്കുവെടിവച്ചു. അബോധാവസ്ഥയിലായ പുലിക്കുട്ടിയുടെ തലയില്‍ നിന്നും പ്ലാസ്റ്റിക്ക്‌ ജാര്‍ അഴിച്ചുമാറ്റി. ചെറിയ പ്രായമുള്ള പുലിക്കുട്ടിയാണിതെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യനില മെച്ചപ്പെട്ട വനത്തിലേക്ക്‌ വിടുമെന്നും അധികൃതര്‍ അറിയിച്ചു.

Previous articleമാനസിക പ്രയാസങ്ങള്‍ കൂടിയപ്പോള്‍ മുടിയെല്ലാം കൊഴിഞ്ഞു പോയി; പുതിയ ഹെയര്‍ സ്റ്റൈലില്‍ അമ്പിളി ദേവി’… വീഡിയോ
Next articleസ്വന്തം കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെങ്കില്‍ ഏത്‌ പ്രതിസന്ധിയും തരണം ചെയാം; വൈറൽ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here