കുഞ്ഞ് സുജാതയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ

സോഷ്യൽ മീഡിയയിൽ തരംഗം ആണ് തെന്നൽ എന്ന കൊച്ചുമിടുക്കി. ടിക് ടോക് ആപ്പിലൂടെയാണ് ഈ കൊച്ചുസുന്ദരി മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. സയനോരയുടെ ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം എന്ന വീഡിയോ ഗാനം ടിക് ടോക് വേദിയിൽ അവതരിപ്പിച്ചതോടെയാണ് ഈ കാന്താരിപ്പെണ്ണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയത്.

ഇപ്പോൾ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ‘വാതിൽകലെ വെള്ളരിപ്രാവ്‌ ‘എന്ന ഗാനത്തിന് ചുവട് വെച്ചാണ് തെന്നൽ ഇപ്പോൾ എത്തിയിരിക്കുന്നത്.

975f91bd img 20200815 wa0008

അതിമനോഹരമായ ഇ വീഡിയോ എടുത്തിരിക്കുന്നത് കിഷോർ ആണ്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ വൈറലായി. തലശേരി സ്വദേശിയായ തെന്നൽ അഭിലാഷ് അച്ഛന്‍ അഭിലാഷിനും അമ്മ അതിരയ്ക്കുമൊപ്പം ബാംഗ്ലൂർ സെറ്റിൽഡ് ആണ്.

ബാംഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എ‍ഞ്ചിനീയറാണ് തെന്നലിന്റെ അച്ഛൻ. തെന്നലിന്റെ ആന്റി അനശ്വര എല്ലാ സപ്പോർട്ടും കൊടുത്ത് കൂടെ തന്നെ ഉണ്ട്. നിരവധി വീഡിയോയിലൂടെ വൈറലായ തെന്നൽ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Previous articleMG Gloster Teased
Next articleകുസൃതി കാണിക്കുന്ന കുട്ടിയാന; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here