
സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരം ഫ്രീദ പിന്റോ അമ്മയായി. ഭർത്താവ് കോറി ട്രാനൊപ്പമുള്ള കുഞ്ഞിന്റെ ചിത്രവും കുഞ്ഞിനെ തന്റെ മുഖത്തോട് ചേർത്തുപിടിച്ചിരിക്കുന്ന ചിത്രവും ഇൻസ്റ്റഗ്രാമിൽ ഫ്രീദ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.

റൂമി റേ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ‘ഹാപ്പി ബെര്‍ത്ത്ഡേ ഡാഡ കോറി, ഞാൻ നിങ്ങളെ എന്റെ ഭർത്താവും സുഹൃത്തും ജീവിത പങ്കാളിയുമായി ആഘോഷിക്കുന്നു. നിങ്ങൾ വെറുമൊരു അച്ഛൻ മാത്രമല്ല, സൂപ്പർ-ഡാഡ് ആകുന്നത് എന്നെ വളരെയധികം വികാരഭരിതയാക്കുന്നു, സന്തോഷചിത്തയാക്കുന്നു.

ഈ ഉറക്കം നഷ്ടപ്പെട്ട അമ്മയ്ക്ക് വിശ്രമം നൽകുന്നു, ഞാൻ അത് ഏറെ അഭിനന്ദിക്കുന്നു എന്ന് നിങ്ങൾക്കറിയില്ല! ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം എങ്ങനെ ചെയ്യുന്നു എന്നതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്, പ്രണയത്തിലാണ് ഞാൻ, നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു. റൂമി-റേ നീ ഒരു ഭാഗ്യവാനാണ്!’ എന്നാണ് ചിത്രങ്ങളോടൊപ്പം ഫ്രീദ കുറിച്ചിരിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹോളിവുഡിലുള്‍പ്പെടെ മികച്ച സിനിമകളുടെ ഭാഗമാകാൻ ഫ്രീദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്. സോഷ്യൽമീഡിയയിലുള്‍പ്പെടെ ഇത് വലിയ ചർച്ചയായിരുന്നു. മുംബൈ സ്വദേശിയായ ഫ്രീദ 2008ൽ സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയിലൂടെയാണ് ഫ്രീദ സിനിമയിൽ സജീവമായത്.

ശേഷം റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്പ്സ്, മൗഗ്ലി, തൃഷ്ണ, ഇമ്മോർട്ടൽസ്, ഗേൾ റൈസിങ്, യൂണിറ്റി, ലൗ സോണിയ തുടങ്ങിയ സിനിമകളിലും ഫ്രീദ അഭിനയിച്ചു. മിനി സ്ക്രീനിലും സജീവമാണ് ഫ്രീദ. നീഡിൽ ഇൻ എ ടൈം സ്റ്റാക്ക്, മി.മാൽകോംസ് ലിസ്റ്റ് തുടങ്ങിയവയാണ് ഫ്രീദയുടേതായി ഇനി ഇറങ്ങാനിരിക്കുന്ന സിനിമകള്‍.