കീശ നിറയെ കാശ് നിറയുമ്പോൾ വിശപ്പ് എന്നത് തമാശയാണ് പലർക്കും;

വളരെ അധികം സന്തോഷത്തോടും അതിലേറെ ദുഖത്തോട് കൂടിയാണ് ഞാൻ ഇന്ന് ഇ പോസ്റ്റ്‌ ഷെയർ ചെയ്യുന്നത്..പെരുമ്പാവൂരിലാണ് സംഭവം.. ഏകദേശം ഒരു 6:30 ആയി കാണും.. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ബുക്ക്‌ സ്റ്റോളിൽ കയറാനായി വണ്ടി ഒതുക്കിയ ഞാൻ കണ്ടത് രണ്ട് അപരിചിതർ തമ്മിൽ എന്തൊക്കെയോ പറഞ്ഞ് കലഹിക്കുന്നതാണ്… അതിൽ ഒരാൾ എന്തൊക്കെയോ പറഞ്ഞ് കരയുന്നുണ്ടായിരുന്നു.. ഏകദേശം എന്റെ അച്ഛനെക്കാൾ പ്രായമുള്ള ഒരാൾ.. ഞാൻ സ്റ്റോളിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു.. സാറേ എന്ന വിളി കേട്ടാണ് ഞാൻ തിരിഞ്ഞത്…

വിശന്നിട്ടു വയ്യ എന്തേലും തരാമോ എന്ന ചോദ്യം കേട്ട് ആദ്യം ഞാനൊന്നു പകച്ചെങ്കിലും ഒരു ചെറിയ തുക അദ്ദേഹത്തിന് നൽകി.. അതിന് ശേഷം കൈകൂപ്പി പൊട്ടി കരയുന്ന അദ്ദേഹത്തെ കണ്ടപ്പോൾ എനിക്കാകെ കൗതുകമായി..പൊട്ടികരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു രാവിലെ മുതൽ ഓരോത്തരുടെ മുമ്പിൽ കൈ നീട്ടുകയാണ് ഒരാളുപോലും സഹായിച്ചില്ല.. രാവിലെ ഒരു കടക്കാരൻ ചായ തന്നു.. ജോലി അന്വേഷിച്ചു 3ദിവസം മുൻപ് ഇവിടെ വന്നതാണ്.. കൊടുങ്ങല്ലൂരിൽ ഒരു ഹോട്ടലിൽ ക്ലീനിങ് ജോലി ചെയ്യുകയായിരുന്നു.. കോവിഡ് കാരണം ഹോട്ടൽ പൂട്ടി..ജോലി പോയി.. പ്രായമായ അമ്മ മാത്രമേ വീട്ടിൽ ഒള്ളു.. തിരിച്ചു പോവാനുള്ള വണ്ടി കാശ് പോലുമില്ല കയ്യിൽ.. ഒരുപാട് നന്ദി എന്നുപറഞ് പിന്നെയും കരഞ്ഞു..

അദ്ദേഹത്തോട് ഞാൻ പറഞ്ഞു വണ്ടിയിൽ കയറുചേട്ടാ നമുക്ക് എന്തേലും കഴിക്കാം.. അത് കേട്ടപ്പോൾ ഒന്നുകൂടി വിതുബി കൊണ്ട് വേണ്ട എന്നായിരുന്നു മറുപടി… ഞാൻ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി.. എന്താ കഴിക്കണ്ടെത് എന്ന ചോദ്യത്തിന് കഞ്ഞി അല്ലെങ്കിൽ ചോറ് മതി എന്നായിരുന്നു മറുപടി.. എന്നാൽ സന്ധ്യ സമയമായതിനാൽ കഞ്ഞി ലഭിക്കുക എന്നത് ദുഷ്‌കാരമായിരുന്നു..ഒരുപാട് അന്വേഷിച്ചെങ്കിലും കിട്ടിയില്ല… വേറെ എന്താ വേണ്ടത് എന്ന ചോദ്യത്തിന് വെജിറ്റബിൾ എന്തെങ്കിലും മതി എന്നായിരുന്നു മറുപടി..ഒരു പക്ഷെ ഒരുപാട് കാശ് ചിലവാക്കിപ്പിക്കണ്ട എന്നോർത്തായിരിക്കും അങ്ങനെ പറഞ്ഞത്.. ഹോട്ടെലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോഴും അദ്ദേഹം വിതുമ്പുകയായിരുന്നു…കഴിച്ചു കഴിഞ്ഞ് കൈകൂപ്പി ചെറുപുഞ്ചിരിയോടെ അദ്ദേഹം നീങ്ങി..

അദ്ദേഹത്തിന്റെ പുഞ്ചിരിയിൽ നിന്നും എനിക്ക് പലതും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.. എനിക്ക് അദ്ദേഹത്തെ വൃക്തിപരമായി അറിയില്ല.. പേരറിയില്ല, മതമറിയില്ല, ജാതി അറിയില്ല, എന്നോട് പറഞ്ഞതെല്ലാം സത്യമാണോ എന്ന് പോലും അറിയില്ല.. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് എരിയുന്ന വയറിന്റെ കത്തുന്ന അഗ്നി എനിക്ക് കാണാമായിരുന്നു.. ഞാനിത് ഇവിടെ ഷെയർ ചെയ്തത് ഞാൻ വലിയ പുണ്യപ്രവർത്തി ചെയ്തുവെന്ന് കാണിക്കുവാനൊന്നുമല്ല.. എനിക്ക് ഇന്നുണ്ടായ അനുഭവം എന്റെ സുഹൃത്തുക്കൾക്ക് വരും നാളുകളിൽ ഇണ്ടായാൽ അത് കണ്ടില്ലെന്ന് നടിക്കാതെ നമുക്ക് ചെയ്യാൻ സാധിക്കുന്ന സഹായം അവർക്കു ചെയ്തു കൊടുക്കാൻ എന്റെ അനുഭവം പ്രേരണയായാൽ അതിലും വലിയ പുണ്യും മറ്റൊന്നുമില്ല.. കാരണം കീശ നിറയെ കാശ് നിറയുമ്പോൾ വിശപ്പ് എന്നത് തമാശയാണ് പലർക്കും.. എരിയുന്ന വയറിനെ അതിന്റെ വില മനസ്സിലാവുകയൊള്ളു.. 🙏

Previous articleഇവൻ ഭാര്യയിൽ തൃപ്തനല്ല, താല്പര്യമുള്ളവർക്ക് ഇവനൊപ്പം കൂടാം; ഞരമ്പനെ തുറന്നു കാട്ടി സാധിക വേണുഗോപാൽ
Next articleവൈറലായി രഞ്ജിനി ഹരിദാസിന്റെ ക്ലിഫ് ജമ്പ് വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here