കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് ലക്ഷങ്ങളുടെ വരുമാനം നേടി സ്റ്റെഫാനി -സംഭവം ഇങ്ങനെ

256017598 322561642591404 3469609129798964061 n

ഇന്ന് ഏതു മേഖലയിലും ബിസിനസ് സാധ്യതകൾ വളരുന്നുണ്ടെങ്കിലും ഈ യൊരു ബിസിനസ് ആളുകൾ കേൾക്കുന്നത് ഇതാദ്യമായിരിക്കും. കീഴ്ശ്വാസം പുറപ്പെടുവിച്ചാൽ പൊതുവേ ചുറ്റുമുള്ളവർ മൂക്ക് പൊത്തുന്നതാണ് പതിവ്. എന്നാൽ ഇതിലും ഒരു ബിസിനസ് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് 90ഡി ഫിയാൻസ് താരം സ്റ്റെഫാനി മാറ്റൊ. നൂറുകണക്കിന് ഡോളറുകൾ ആണ് തന്റെ കീഴ്ശ്വാസം അടങ്ങിയ കുപ്പികൾ വിറ്റുകൊണ്ട് താരം സമ്പാദിക്കുന്നത്. ഇത് കേട്ടാൽ ഞെട്ടും എങ്കിലും ഈ ബിസിന വമ്പൻ വിജയം നേടിയിരിക്കുകയാണ്.

264331496 968329637368367 2105070269799242890 n

ഇതിനു മുമ്പും വളരെ വിചിത്രമായ കാര്യങ്ങൾ ചെയ്തു ശ്രദ്ധ നേടിയ താരമാണ് സ്റ്റെഫാനി. പ്രണയത്തിനു വേണ്ടി സ്ത്രീകളെയും പുരുഷൻമാരെയും ഡേറ്റ് ചെയ്യുന്ന താരത്തിന്റെ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സെക്സിയായി പ്രത്യക്ഷപ്പെട്ട് തന്റെ ജീവിത രീതിയിലൂടെയും പണം സമ്പാദിക്കുന്ന താരം ഇപ്പോഴിതാ കീഴ്ശ്വാസം പോലും വിറ്റ് ബിസിനസ് ഉണ്ടാക്കുകയാണ്. പുതിയ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആവശ്യക്കാർക്ക് സ്വന്തമാക്കാമെന്ന കുറിപ്പോടെ താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ഒരാഴ്ച കൊണ്ട് 50,000 ഡോളറാണ് തന്റെ കീഴ്ശ്വാസം വിറ്റ് സമ്പാദിച്ചത് എന്ന് താരം തന്നെയാണ് പങ്കുവെച്ചത്. സ്റ്റെഫാനി ധരിച്ച ബ്രാ, പാന്റീസ്, മുടി, കുളിച്ച വെള്ളം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്ന പുരുഷന്മാരും സ്ത്രീകളും വളരെ വ്യത്യസ്തവും വിചിത്രമായ സന്ദേശങ്ങൾ ആയിരുന്നു താരത്തിന് അയച്ചു കൊണ്ടിരുന്നത്. ഇതിൽ നിന്നും ആയിരുന്നു ഇങ്ങനെ ഒരു ബിസിനസ് സാധ്യത സ്റ്റെഫാനി കണ്ടെത്തിയത്. ബീൻസ്, പ്രോട്ടീൻ മഫിൻ, തൈര്, പുഴുങ്ങിയ മുട്ട, പ്രോട്ടീൻ ഷേക്ക് എന്നിവ കഴിച്ചാണ് ഏറ്റവും മികച്ച കീഴ്ശ്വാസം താരം ഉണ്ടാക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞത്.

259461907 429844538583688 337058812629023234 n

ഇതിനോടൊപ്പം റോസാപ്പൂവിന്റെ ഇതളുകൾ കൂട്ടിച്ചേർക്കുമ്പോൾ അതിന്റെ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം കൂടുതൽ നീണ്ടു നിൽക്കുകയും ചെയ്യുന്നു എന്ന് താരം പങ്കുവച്ചു. ഇത് ആദ്യമായിട്ടല്ല കീഴ്ശ്വാസം വിറ്റ് ഒരാൾ ബിസിനസ് ഉണ്ടാക്കുന്നത്. ഇതിനു മുമ്പ് ഇന്റർനെറ്റിലെ കീഴ്ശ്വാസം രാജ്ഞി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലഷ് ബൊട്ടാണിസ്റ്റ് എന്ന സ്ത്രീയാണ് കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങൾ നേടിയ ആദ്യത്തെ വ്യക്തി. 18.5 ലക്ഷം രൂപയാണ് ഇതുവഴി സമ്പാദിച്ചത്. ഏതു വിധേനയും പണം സമ്പാദിക്കാനുള്ള സ്‌റ്റെഫാനിയുടെ ഈ നീക്കത്തെ വിമർശിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.

പലരും ഇത് വിചിത്രമാണെന്ന് പങ്കുവയ്ക്കുന്നു. സംഭവം വിചിത്രം ആണെങ്കിലും അത് വാങ്ങിക്കുവാനും ആളുകളുണ്ട് എന്നതിനാൽ അത്ര വിചിത്രം ആയി കരുതേണ്ടതില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നു. രണ്ടു ദിവസത്തിനുള്ളിൽ 97 ജാറുകൾ ആണ് സ്റ്റെഫാനി ഇതിനോടകം വിറ്റ് കഴിഞ്ഞിരിക്കുന്നത്. ആരാധകരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെയൊരു ബിസിനസ് ആരംഭിക്കുവാൻ തീരുമാനിച്ചത് എന്നും താരം തുറന്നു പറയുന്നു.

264233112 1268999880286047 4003302472673712329 n

കീഴ്ശ്വാസം ചെറിയ ജാറിൽ ആക്കി ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ഇതളുകൾ ചേർത്ത് ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും പാർസലായി സ്റ്റെഫാനി ചേർക്കുന്നു. തന്റെ കീഴ്ശ്വാസം വളരെ മികച്ചതും രസകരവും വ്യത്യസ്തമാണെന്ന് കണ്ടെത്തി എന്നായിരുന്നു 31 വയസ്സുള്ള താരം പറഞ്ഞത്.

Previous articleഞാന്‍ ഗര്‍ഭിണിയാണെന്നാവും കമന്റ്; തന്റെ അവസ്ഥയെക്കുറിച്ച് രസകരമായൊരു വിവരണവുമായി ശരണ്യ മോഹന്‍.!
Next article‘കണ്ണുക്കുൾ നിറഞ്ച കല്യാണം’; ആസ്വാദക ഹൃദയങ്ങൾ കീഴടക്കി പാട്ടിൽ സുന്ദരമായ കല്യാണം… വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here