മലയാളികളുടെ പ്രിയ നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ ഒട്ടേറെ മേഖലകളിൽ അഹാന ഇതിനോടകം കഴിവ് തെളിയിച്ചുകഴിഞ്ഞു. പാട്ട്, നൃത്തം, എഡിറ്റിംഗ് തുടങ്ങി സംഗീതോപകരണങ്ങളിൽ വരെ അഗ്രഗണ്യയാണ് അഹാന.
അതുകൊണ്ടു തന്നെ കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് മുടങ്ങിയാലും അഹാന തിരക്കിലാണ്. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാമും ഒക്കെയായി സജീവമാണ് അഹാന. ഇപ്പോഴിതാ, അഹാനയുടെ മനോഹരമായൊരു ഹൂല ഹൂപ് ഡാൻസ് പങ്കുവെച്ചിരിക്കുകയാണ് താരം.
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ഗാനത്തിനാണ് അഹാനയുടെ ഹൂല ഹൂപ് നൃത്തം. മുൻപും ഹൂല ഹൂപ് നൃത്തം അഹാന ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അഹാന കൃഷ്ണ.