
മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതമായ നാമമാണല്ലോ ഗോവിന്ദ് പത്മസൂര്യ. ഒരു അഭിനേതാവ് എന്നതിലുപരി ടെലിവിഷൻ അവതാരകനായും പരസ്യചിത്ര നിർമ്മാതാവായും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജി പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ “അടയാളങ്ങൾ”
എന്ന മലയാളം ഡ്രമാറ്റിക്കൽ സിനിമയിലൂടെയാണ് അഭിനയലോകത്ത് എത്തുന്നത്. തുടർന്ന് മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായി ഗോവിന്ദ് പത്മസൂര്യ എത്തിയതോടെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാനും താരത്തിന് സാധിച്ചിരുന്നു.
ഒരിക്കൽ ഒരു അഭിമുഖത്തിനിടെ എങ്ങനെയാണ് ഗോവിന്ദ് പത്മസൂര്യ എന്ന താൻ ജി പി ആയി മാറിയത് എന്നതിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ താരം പങ്കുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോയാണ് പ്രേക്ഷകർക്കിടയിലും ആരാധകർക്കിടയിലും ഒരുപോലെ തരംഗമായിട്ടുള്ളത്.
തങ്ങളുടെ ഇഷ്ട താരങ്ങളെ പലരീതിയിലും ആരാധി ക്കുന്ന ആരാധകരുള്ള ഈ കാലത്ത് തന്നെ ജീവനോളം സ്നേഹി ക്കുകയും ആരാധിക്കുകയും ചെയ്യുന്ന സഫ്ന എന്ന വിദ്യാർത്ഥിനിക്ക് നൽകിയ സർപ്രൈസ് വിസിറ്റിന്റെ വീഡിയോയായിരുന്നു താരം പങ്കു വെച്ചി രുന്നത്.സഫ്നയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം തന്നെ കാണുക എന്ന് മാത്രമായിരുന്നു എന്നും,

ഈയൊരു കാര്യം കൂട്ടുകാരികളുമായി ചർച്ച ചെയ്തപ്പോൾ അവർ സഫ്നയെ കളിയാക്കുകയും ചെയ്തു എന്ന് താൻ അറിഞ്ഞപ്പോഴാണ് അവളെ തീർച്ച യായും സന്ദർശിക്കണമെന്ന് താൻ കരുതുന്നതെന്ന് ജി പി പറയുന്നുണ്ട്. താരം പങ്കുവച്ച ചിത്ര ങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് തരംഗമായതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്.