കിടിലൻ ഫോട്ടോഷൂട്ടുമായി അമല പോൾ; വൈറൽ ഫോട്ടോസ്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്.

amalapaul 20210306 205417 0

റിതി രാഹുൽ ഷായാണ് ഔട്ട്ഫിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ലക്ഷ്‌മി ലെഹർ, ഹർഷിത ദാഗ എന്നിവർ സ്റ്റൈലിംഗും നിർവഹിച്ചിരിക്കുന്നു. ലേഖ ഗുപ്തയാണ് മേക്കപ്പ് നടത്തിയിരിക്കുന്നത്. അമലയുടെ പുതിയ ചിത്രമായ പിറ്റ കതലു റിലീസിന് തയ്യാറെടുക്കുകയാണ്.

amalapaul 20210306 205417 3

തെലുങ്ക് ആന്തോളജി ചിത്രത്തില്‍ മീര എന്ന കഥയിലാണ് അമല അഭിനയിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ഹിന്ദി ആന്തോളജി ചിത്രമായ ലസ്റ്റ് സ്‌റ്റോറീസിന്റെ തെലുങ്ക് പതിപ്പാണ് പിറ്റ കാതലു.

amalapaul 20210306 205417 4

ഹിന്ദിയില്‍ കിയാര അദ്വാനി പ്രധാന വേഷത്തിലെത്തിയ കഥയുടെ തെലുങ്ക് പതിപ്പിലാണ് അമല അഭിനയിക്കുന്നത്. ആടൈ, കുട്ടി സ്റ്റോറി എന്നിവയാണ് അമലയുടെ ഒടുവിലിറങ്ങിയ ചിത്രങ്ങള്‍.

amalapaul 20210306 205417 1

നിരവധി സിനിമകള്‍ അണിയറിയില്‍ തയ്യാറാകുന്നുണ്ട്. അതോ അന്ത പറവൈ പോലെ, ആടുജീവിതം തുടങ്ങിയ സിനിമകള്‍ അമലയുടേതായി പുറത്തിറങ്ങാനുണ്ട്.

amalapaul 20210306 205417 2
amalapaul 20210306 205359 0
amalapaul 20210306 205359 2
amalapaul 20210306 205359 3
amalapaul 20210306 205359 1
Previous articleബോളിവുഡ് ഗാനത്തിന് അതിമനോഹരമായി നൃത്തം ചെയ്ത് 62-കാരി
Next articleകെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴേയ്ക്ക് വീണ കുഞ്ഞിനെ രക്ഷിച്ചു ഡെലിവറി ബോയ്; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here