പ്രശസ്ത തെന്നിന്ത്യന്‍ താരമാണ് അഷിക രംഗനാഥ്. 2016 ൽ പുറത്തിറങ്ങിയ ക്രേസി ബോയ് എന്ന ചിത്രത്തിലൂടെയാണ് അഷിക സിനിമയിലേക്ക് കടന്നു വരുന്നത്. നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ക്രേസി ബോയ് എന്ന ചിത്രത്തിലൂടെയാണ് അഷിക തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് മാസ് ലീഡർ, രാജു കന്നഡ മീഡിയം, റാംബോ 2, മുഗുലുനാഗെ എന്നീ ചിത്രങ്ങളിലും പ്രധാന വേഷത്തിൽ അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമാണ് അഷിക രംഗനാഥ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.