
ഇതിഹാസ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ദിവ്യപ്രഭ. മോഹൻലാൽ ചിത്രമായ ലോക് പാലിലൂടെയാണ് ദിവ്യപ്രഭ സിനിമയിലേക്ക് എത്തുന്നത്. അതിന് മുമ്പ് ധാരാളം ഷോർട്ട് ഫിലിമുകളിൽ ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്. പലതും യൂട്യൂബിൽ വൻ ഹിറ്റായ ഷോർട്ട് ഫിലിമുകളാണ്.
ഇത് കൂടാതെ സീരിയലുകളിലും ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്. ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലെ അഭിനയത്തിന് കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് ദിവ്യപ്രഭയെ തേടിയെത്തിയിരുന്നു. ഇതിഹാസയ്ക്ക് ശേഷം വേട്ടയിലാണ് താരം അഭിനയിച്ചത്.

ടേക്ക് ഓഫ് എന്ന ചിത്രമാണ് ദിവ്യപ്രഭയുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ചിത്രം. അതിന് ശേഷം മികച്ച കഥാപാത്രങ്ങൾ താരത്തിനെ തേടിയെത്തി. തമാശയിൽ ബബിത ടീച്ചറുടെ റോളിൽ മികച്ച പ്രകടനമാണ് ദിവ്യപ്രഭ കാഴചവച്ചത്. ആ കഥാപാത്രത്തിലാണ് ഇപ്പോഴും ആരാധകർക്ക് ഇടയിൽ താരം അറിയപ്പെടുന്നത്.
കമ്മാരസംഭവം, നോൺ സെൻസ്, പ്രതിപൂവൻ കോഴി, നിഴൽ തുടങ്ങിയ സിനിമകളിൽ ദിവ്യപ്രഭ അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ മാലിക് ആണ് ദിവ്യപ്രഭയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സമൂഹ മാധ്യമങ്ങളിൽ സജീവമായ ദിവ്യപ്രഭ മറ്റു നടിമാരെ പോലെ ഫോട്ടോഷൂട്ടുകൾ ഒന്നും അധികം ചെയ്യാറുണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ ഒരു ബൗട്ടിക്കിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സസറീന ബൗട്ടിക് എന്ന ഡിസൈനർ സ്റ്റോറിന് വേണ്ടിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലെഹങ്കയിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സച്ചിൻ മോഹൻദാസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
