കിടിലം; ‘ഡിപ്പം ഡപ്പം സോങ്ങിന് കിടിലം ഡാൻസുമായി അഹാന, പൊളിയെന്ന് ആരാധകർ..’ – വീഡിയോ

279328590 719378492589955 5517373297876622239 n

മലയാള സിനിമ മേഖലയിൽ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഒരു യുവനടിയാണ് അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായി ജനിച്ച അഹാന സിനിമയിലേക്ക് എത്തുന്നത് രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെയാണ്. ചുരുങ്ങിയ കാലയളവിൽ സമൂഹ മാധ്യമങ്ങളിൽ സ്വാധീനം ചിലതാൻ കഴിയുന്ന ഒരാളായി അഹാന മാറി. ആദ്യ സിനിമയ്ക്ക് ശേഷം അഹാന 3 വർഷങ്ങൾക്ക് ശേഷം ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നത്.

284933766 394124009132650 4636148954782476113 n

അതും നായികയായി അഭിനയിച്ച അഹാന അടുത്ത പടത്തിൽ സഹനടിയായിട്ടാണ് അഭിനയിച്ചത്. പിന്നീട് വീണ്ടും നായികയായി തിളങ്ങിയ അഹാനയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടുമില്ല. ലുക്കാ, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിൽ നായികയായി അഹാന അഭിനയിച്ചു. ഇൻസ്റ്റാഗ്രാമിൽ സജീവമായ അഹാനയ്ക്ക് മൂന്ന് അനിയത്തിമാരുമുണ്ട്. ചേച്ചിയെ പോലെ തന്നെ കലാകാരികളാണ് അവരും.

283938160 7319891288081740 905535162915439626 n

അഹാനയ്ക്ക് ഒപ്പം ടിക്-ടോക്, റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ വീഡിയോസ് ചെയ്‌ത്‌ മലയാളികൾക്ക് സുപരിചിതരായവരാണ് മൂവരും. ദിയ, ഇഷാനി, ഹൻസിക എന്നിങ്ങനെയാണ് അഹാനയുടെ അനിയത്തിമാരുടെ പേരുകൾ. ഒരു ഇടവേളയ്ക്ക് ശേഷം അഹാന തന്റെ ആരാധകർക്ക് വേണ്ടി ഒരു ഡാൻസ് റീൽസ് ചെയ്‌ത്‌ അത് പങ്കുവച്ചിരിക്കുകയാണ്.

275714489 272268618425140 7989001431248503014 n

കാത്തുവാക്കുള രണ്ട് കാതൽ എന്ന സിനിമയിലെ ‘ഡിപ്പം ഡപ്പം’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അഹാന ചുവടുവച്ചത്. ജിമ്മിൽ വച്ചാണ് അഹാന ഈ ഡാൻസ് ചെയ്തിരിക്കുന്നത്. ഈ ലൂപ്പ് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്നാണ് അഹാന ഡാൻസിനൊപ്പം കുറിച്ചത്.

Previous article“രണ്ട് ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ രണ്ട് സ്ത്രീകൾ നഷ്ട്ടപെട്ടു;” ആണിന് വിവാഹം കഴിക്കുവാനും sex ചെയ്യുവാനും മാത്രമുള്ള ജീവനുകൾ ആണോ സ്ത്രീ.! – ആൻസി വിഷ്ണു…വൈറൽ കുറിപ്പ്
Next article‘അൻപത് വയസ്സിന് ശേഷം 12 കിലോ ഭാരം കുറച്ച്; പുത്തൻ ഫോട്ടോ പങ്കുവെച്ചു നടി മാല പാർവതി..’ – ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here