കിച്ചുവിന്റേയും റോഷ്നയുടേയും വിവാഹ നിശ്ചയ വീഡിയോ..!

നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും നടി റോഷ്ന ആന്‍ റോയിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണിയിലെ പള്ളിയില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്.

fryk

വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അഡാര്‍ ലവ്, സുല്ല്, ധമാക്ക, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് റോഷ്ന പ്രക്ഷേകരുടെ ശ്രദ്ധ നേടുന്നത്. അങ്കമാലി ഡയറീസിലെ പോത്ത് വര്‍ക്കിയായാണ് കിച്ചു ശ്രദ്ധിക്കപ്പെടുന്നത്.

ftryk

അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് കിച്ചു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും മാറുകയാണ് കിച്ചു. ആന്റണി വര്‍ഗ്ഗീസാണ് ചിത്രത്തിലെ നായകന്‍.

Previous articleഓടിക്കൊണ്ടിരിക്കുന്ന വാഹനം തടഞ്ഞുനിർത്തി ഭക്ഷണം മോഷ്ടിക്കുന്ന ആന; വീഡിയോ വൈറൽ
Next articleമലയാള സിനിമയിലെ ഏറ്റവും മികച്ച നടിയാര്? ദൂരെയൊന്നും പോകണ്ട, ഉർവശി തന്നെ.! വൈറലായി കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here