കിം കിം കിം സംസ്‌കൃതത്തിലും; വീഡിയോ

സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടംനേടിയ ഗാനമാണ് ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ കിം കിം പാട്ട്. ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയെടുത്ത ഗാനം ആലപിച്ചത് മഞ്ജു വാര്യരാണ്. പാട്ടിന് പിന്നാലെ ഈ പാട്ടിനുള്ള മഞ്ജു വാര്യരുടെ നൃത്തവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇതിന് പിന്നാലെ കിം കിം ഡാൻസ് ചലഞ്ചും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കേരളത്തിൽ തരംഗമായ കിം കിം പാട്ട് ഇപ്പോൾ സംസ്‌കൃതത്തിലും എത്തിയിരിക്കുകയാണ്. ഷിബു കുമാറും കൂട്ടരും ചേർന്നൊരുക്കിയ കിം കിം പാട്ടിന്റെ സംസ്‌കൃത പതിപ്പ് മഞ്ജു വാര്യരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും.

ഷിബു കുമാറിന്റെ വരികൾ തയാറാക്കിയ സംസ്‌കൃത ഗാനം ആലപിച്ചിരിക്കുന്നത് അദിതി നായരാണ്. ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനമാണ് ഇത്. ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍.

Previous articleശസ്ത്രകിയക്കിടെ പിയാനോ വായിച്ച് ഒൻപത് വയസുകാരി.! വീഡിയോ
Next articleസിനിമയിലെ വില്ലനും വില്ലത്തിയും തമ്മിലുള്ള വ്യത്യസ്തമായ പ്രണയകഥ;

LEAVE A REPLY

Please enter your comment!
Please enter your name here