സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്നേഹം കൊടുത്തും മടക്കിയയച്ചവരാണ് കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആസ്നേഹത്തിന്റെ മധുരമറിഞ്ഞു. കോഴിക്കോട് വേങ്ങേരി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് ചായയും പലഹാരവും നല്‍കാനായി റസീദയെന്ന കൊച്ചുമിടുക്കിയും ഉപ്പയുമെത്തി. പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അത് സെല്‍ഫി വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടു. സംഗതി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Viral Viral Topics കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും..! വൈറൽ വീഡിയോ