തന്റെ കാലഘട്ടത്തിൽ ഏറ്റവും വിസ്‌മയിപ്പിച്ച നടിയാണ് മഞ്ജു വാര്യർ എന്ന് നടൻ ഇർഷാദ്. പലരും തങ്ങളുടെ ഇഷ്‌ടനടിയായി മഞ്ജുവാര്യരുടെ പേരു പറയുന്നത് അവർക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവുകൊണ്ടാണെന്ന് ഇർഷാദ് പറയുന്നു. കൗമുദി നൽകിയ ഒരു അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
എവിടെ കറക്‌ടായിട്ട് എന്താണ് നൽകേണ്ടതെന്ന് മഞ്ജുവിന് കൃത്യമായിട്ട് അറിയാം. അത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല. എന്നാൽ അതുകൊണ്ട് മറ്റു നടികൾ മോശമാണെന്ന് അല്ല. മഞ്ജു പോലും അറിയാത്ത ദൈവികമായ ഒരു കഴിവാണത്. നമ്മുടെ നായികമാരൊന്നും മോശമല്ല, കാവ്യ മാധവനടക്കം. എന്റെ കാലഘട്ടത്തിൽ എന്നെ വിസ്‌മയിപ്പിച്ചിട്ടുള്ള നടി മഞ്ജു വാര്യർ തന്നെയാണ്.