ഇപ്പോഴും അത്രയധികം ആരാധകര്‍ കാവ്യയുടെ വിശേഷം അറിയാന്‍ കാത്തിരിയ്ക്കുന്നു എന്നതാണ് സത്യം. പഴയൊരു വീഡിയോ പുതിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്‍കി ഒരുക്കിയ ഫാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കാവ്യ തന്നെ അഭിനയിച്ച പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ, ‘ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളി പെണ്ണാണ് നീ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കാവ്യയും ദിലീപും വരുന്ന വീഡിയോ ആണ് വൈറലാവുന്നത്.
നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ സത്കാരത്തിന് എത്തിയതായിരുന്നു കാവ്യയും ദിലീപും. നിറഞ്ഞ ചിരിയോടെ എത്തിയ കാവ്യ ഉത്തരയെ കെട്ടിപ്പിടിച്ച് ആശംസിക്കുന്നതും വീഡിയോയില്‍ കാണാം. ദിലീപ് ഫാന്‍സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വിവാഹ ശേഷം മഞ്ജു വാര്യരെ ദിലീപ് ക്യാമറ കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്തി, അതുപോലെ ഇനി കാവ്യയെയും ആരും കാണില്ല എന്ന തരത്തിലുള്ള അടക്കംപറച്ചിലുള്‍ നേരത്തെ ശക്തിമായി തന്നെ ഉണ്ടായിരുന്നു. എന്നാല്‍ സിനിമ അഭിനയം കാവ്യ തന്നെ മനപൂര്‍വ്വം നിര്‍ത്തി എന്നല്ലാത്തെ, ദിലീപ് പങ്കെടുക്കുന്ന മിക്ക ചടങ്ങുകളിലും കാവ്യയും സാന്നിധ്യം അറിയിക്കാറുണ്ട്.