ചക്കപ്പഴം ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകൾ കൊണ്ട് ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് ശ്രുതി രജനീകാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് മിനി സ്‌ക്രീനിന്റെ സ്വന്തം പൈങ്കിളിപെണ്ണ് ആയി ഈ ആലപ്പുഴക്കാരി മാറിയത്.
സാദാ നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു അഭിനേത്രി മാത്രം അല്ല, മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം അങ്ങനെ ശ്രുതി കൈവക്കാത്ത മേഖലകൾ ചുരുക്കമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രുതി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്ക് വയ്ക്കാറുണ്ട്. ശ്രുതി പങ്ക് വച്ച ഒരു വീഡിയോ ആണ് ഇപ്പൊ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കാനന ചായയിൽ ആടുമേയ്ക്കാൻ എന്ന ഗാനത്തിന് ശ്രുതി നൽകിയ ഒരു പ്രത്യേക ടച്ചാണ് ആരാധകർ ഏറെറടുത്തിരിക്കുന്നത്. നടി ഷീലയ്ക്ക് വേണ്ടിയുള്ള ഒരു ട്രിബ്യൂട്ട് എന്ന് പറഞ്ഞുകൊണ്ടാണ് ശ്രുതി വീഡിയോ പങ്ക് വച്ചിരിക്കുന്നത്. നടി സ്നേഹ ശ്രീകുമാറും ശ്രുതിക്ക് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്.