കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാമേഖലയും നിശ്ചലം. താരങ്ങള്‍ എല്ലാം വീടുകളില്‍ തന്നെ കഴിയുകയാണ്. ഇപ്പോഴിതാ മലാളികളുടെ പ്രിയ താരങ്ങള്‍ ഒരുമിച്ചിരിക്കുകയാണ് മനോഹരമായ ഒരു നൃത്തത്തിനു വേണ്ടി.പല ഇടങ്ങളിലിരുന്നാണ് ഇവര്‍ ഒരുമിച്ച് നൃത്തം ചെയ്തത്. ഡാന്‍സ് കൊറിയോഗ്രാഫര്‍ ബിജുവിന്റെ ആശയത്തില്‍ നിന്നുമാണ് വ്യത്യസ്തമായ ഈ നൃത്തം പിറന്നത്. അനു സിത്താര, രമ്യ നമ്പീശന്‍, നവ്യ നായര്‍, രചന നാരായണന്‍കുട്ടി, ആശ ശരത് തുടങ്ങിയ താരങ്ങളാണ് വീഡിയോയില്‍.
ഭാവാഭിനയത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നൃത്തമാണ് ഇത്. കാതില്‍ തേന്‍മഴയായ്… എന്ന നിത്യഹരിതഗാനത്തിനാണ് താരങ്ങളുടെ നൃത്തം. തുമ്പോളി കടപ്പുറം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒ എന്‍ വിയുടെ വരികള്‍ക്ക് സലീല്‍ ചൗധരി സംഗീതം പകര്‍ന്നിരിക്കുന്നു. യേശുദാസ് ആണ് സനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.