തമിഴ്‌നാടിലെ കുഞ്ചപ്പന ചെക്‌പോസ്റ്റിനടുത്താണ് ബൈക്ക് യാത്രക്കാര്‍ ആനയ്ക്ക് മുന്നില്‍ പെട്ടത്. ചെക്‌പോസ്റ്റിന് സമീപത്തെ വനഭാഗത്തേക്ക് റോഡിലൂടെ നടക്കുകയായിരുന്ന ആനയുടെ മുന്നിലേക്ക് ബൈക്കുമായി യാത്രികര്‍ എത്തിയത്.
ആനയെ കണ്ട ബൈക്ക് യാത്രക്കാർ പേടിച്ചു ബൈക്ക് റോഡിൽ ഇട്ടു പുറകോട്ടു ഓടി. എന്നാൽ ബൈക്ക് ശ്രദ്ധയില്‍പെട്ടതോടെ ആന യാത്രക്കാര്‍ക്ക് നേരെ പാഞ്ഞുഅടുത്തു, ആനയില്‍ നിന്നും രക്ഷനേടാന്‍ യാത്രക്കാര്‍ പിറകെ വന്ന ലോറിക്ക് പിന്നില്‍ ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ആന പിന്നെയും ഇവരുടെ അടുത്തേക്ക് നീങ്ങി. അവരെ രക്ഷിക്കുന്നതിന് ലോറി ഡ്രൈവര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചത്. അതു ദൃശ്യങ്ങളിൽ വ്യക്തമാകുന്നു.