കഴുത്ത് വരെ വെളളം ഉയര്‍ന്നിട്ടും; ബൈക്ക് ഓടിച്ച് യുവാക്കളുടെ അതിസാഹസികത : വീഡിയോ

വെളളം പൊങ്ങിയ തെരുവിലൂടെ ബൈക്ക് ഓടിക്കുന്ന യുവാക്കളുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് വീഡിയോ പങ്കുവെച്ചത്. ജനങ്ങളുടെ സാമാന്യബോധത്തെ പോലും അമ്പരിപ്പിക്കുന്നതാണ് വീഡിയോ. സാധാരണയായി ബൈക്കിന്റെ പുകക്കുഴലിന് മുകളില്‍ വെളളം ഉയര്‍ന്നാല്‍ ആരും വാഹനം ഓടിക്കുന്നത് പതിവല്ല. വാഹനത്തിന് തകരാര്‍ സംഭവിക്കാന്‍ ഇത് ഇടയാക്കും എന്നതാണ് ഇതിന് കാരണം. എന്നാല്‍ കഴുത്ത് വരെ വെളളം ഉയര്‍ന്നിട്ടും ബൈക്ക് ഓടിച്ച് പോകുന്ന രണ്ടു ചെറുപ്പക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബൈക്ക് പൂര്‍ണമായി വെളളത്തില്‍ മുങ്ങിയിരിക്കുന്നത് കാണാം. ഇതൊന്നും കൂസാതെ വാഹനവുമായി മുന്നോട്ടുപോകുകയാണ് യുവാക്കള്‍. അവരുടെ മുഖത്ത് നിന്ന് സാഹസികതയുടെ ആവേശം വായിച്ചെടുക്കാന്‍ സാധിക്കും.

Previous articleതെങ്ങില്‍ നിന്ന് സ്വയം കരിക്ക് കൊത്തി കുടിക്കുന്ന തത്തമ്മ : വീഡിയോ
Next articleപ്രവീണയുടെയും മകളുടെയും ഇടതൂർന്ന തലമുടിയുടെ രഹസ്യം ; വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here