കാന്‍സര്‍ എന്ന മഹാമാരിയെ കരളുറപ്പു കൊണ്ടു തോല്‍പ്പിച്ച കഥ പങ്കുവെക്കുകയാണ് വര്‍ഷ. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സിലാണ് വര്‍ഷ തന്റെ അതിജീവന കഥ പങ്കുവെക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം;
Hai everyone,ഞാൻ വർഷ, എൻ്റെ ജീവിതത്തിൻ്റെ വലിയ ഒരു സസ്പെൻസ് ത്രില്ലർ ആണ് ഈ മുകളിൽ കാണുന്ന photos……..Nursing പഠിക്കണമെന്ന മോഹവുമായി എത്തിപ്പെട്ടത് ഒരു സിംഹത്തിൻ്റെ മടയിൽ….എന്തുചെയ്യാം, 1st year ആദ്യ പകുതിയിൽ തന്നെ കഴുത്തിൽ ഉണ്ടായ ചെറിയ ഒരു മുഴ…കുറെ ടെസ്റ്റുകൾ കഴിഞ്ഞ് ആണ് സാക്ഷാൽ “LYMPHOMA”(power varatte..setakk..setakk)ആണെന്ന് diagnose ചെയ്തത്…വൈകാതെ treatment തുടങ്ങി..
തമാശ എന്തെന്നാൽ treatment തുടങ്ങി അവസാനിക്കും വരെ ആദ്യമായി ഒരു കുട്ടി ഒറ്റക് ഒരു English movie കണ്ട് ഫിനിഷ് ചെയ്യും പോലെ ആയിരുന്നു….ഒന്നും പിടികിട്ടിയില്ല…(ഇപ്പോളും ഏറെക്കുറേ ഒന്നും അറിയില്ല)… ഞാൻ വിഷയത്തിൽ നിന്ന് ഒരുപാട് തെന്നിമാറി…പറയാൻ വന്നത് ഇത്രയേ ഉള്ളൂ….അതും ഈശ്വര എനിക്ക് ഈ അസുഖം വന്നല്ലോ എന്നോർത്ത് വിഷമിക്കുന്നവരോട് മാത്രം..ദാ… ഈ കഴിഞ്ഞ് പോകുന്നതും നമ്മളുടെ lifaa…
വിഷമിച്കൊണ്ട് ഇരുന്നാൽ അങ്ങ് ഇരുന്ന് പോകുകയെ ഉള്ളൂ…പകരം ചിരിച്ചുകൊണ്ട് അങ്ങ് മോട്ടയടിച്ചേക്കണം…എന്നിട്ട് നല്ല ഉഷാറായി”I’m hit by CANCER, and now I’m a cancer SURVIVOR..”എന്ന് പറയണം…ഇങ്ങനൊക്കെ ചെയ്യാൻ പറ്റുവോ സക്കീർ ഭായിക്ക്????നമ്മുടെ ഇജ്ഞതി confidence കണ്ടാൽ പിന്നെ ക്യാൻസർ എല്ലാ അതിൻ്റെ അപ്പൻ വരെ തിരിഞ്ഞ് പൊയ്ക്കോളും..അപ്പോ എങ്ങനയാ കാര്യങ്ങൾ???ഇതിനെയങ്ങ് തോൽപ്പിച്ച് വിടുവല്ലേ…അതും എങ്ങനെ?ഇങ്ങനെയല്ല….ധിങ്ങനെ…