കൈലി മുണ്ട് ഉടുത്തു കൊണ്ട് ഒരു സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ നടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ എന്താണ് ഇത്ര പുതുമ എന്ന് ചോദിക്കുന്നവര്‍ ആദ്യം ചിത്രങ്ങള്‍ ഒന്ന് കാണുക. മത്സരാര്‍ത്ഥി ഒരു സ്ത്രീ ആണ് എന്നതാണ് ചിത്രത്തിലെ കുതുകം. ധാരാളം നെഗറ്റീവ് കമന്‍റുകള്‍ ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരുന്നു.
മുന്‍പെങ്ങുമില്ലാത്ത വിധം ചെറുപ്പക്കാരുടെ കുത്തൊഴുക്കാണ് ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി. പത്തനംതിട്ട ജില്ലയിലെ മുല്ലപ്പള്ളി ഡിവിഷനിലേക്ക് ആണ് ഈ സൂപ്പര്‍സ്റാര്‍ സ്ഥാനാര്‍ഥി മത്സരിക്കുന്നത്. വിബിത ബാബു എന്നാണ് ഈ വ്യക്തിയുടെ പേര്. ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു കേട്ടുകൊണ്ടിരിക്കുന്നത്.
“എനിക്കെതിരെ ഉയര്‍ന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും എല്ലാം ഞാന്‍ കേട്ടു. എന്തായാലും ഇതില്‍ നിന്ന് പിന്നോട്ടില്ല, മത്സരിക്കാനുറച്ച് തന്നെ ആണ് തീരുമാനം. അധിക്ഷേപിക്കുന്നവര്‍ തുടര്‍ന്നു കൊണ്ടിരിക്കുക, അവര്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ. എന്നാല്‍ അതേസമയം ധാരാളം ആളുകള്‍ നല്ലവാക്കുകള്‍ പറഞ്ഞുകൊണ്ട് എത്തുന്നുണ്ട്. അവരോട് സ്നേഹം മാത്രം” – ഇതായിരുന്നു വിമര്‍ശനങ്ങളോട് വിബിത ബാബു നടത്തിയ പ്രതികരണം.
കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്നും വിബിത പറയുന്നു. അപ്പച്ചന്‍ ടിവി ചാക്കോ തെക്കേ പറമ്പില്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു എന്നും രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളിയായും ഒക്കെ അടുത്ത ബന്ധമുണ്ട് എന്നും ഇവര്‍ പറയുന്നു. എന്തായാലും നിറഞ്ഞ പിന്തുണയാണ് ഇവര്‍ക്ക് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. “കള്ളവോട് ചെയ്തിട്ടാണെങ്കിലും ഈ ചേച്ചിയെ ജയിപ്പിക്കണം” – ഇതായിരുന്നു ഒരു വൃക്തി ചെയ്യ കമന്‍റ്. “പഞ്ചായത്ത് മാറി വോട്ട് ചെയ്യാന്‍ വല്ല വകുപ്പും ഉണ്ടോ?”ഇതായിരുന്നു മറ്റൊരു വൃക്തിയുടെ സംശയം.