Home Uncategorized കളിയാക്കുന്നവരോട്; ഉയരം കുറഞ്ഞ ഞങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലേ..!

കളിയാക്കുന്നവരോട്; ഉയരം കുറഞ്ഞ ഞങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലേ..!

0
കളിയാക്കുന്നവരോട്; ഉയരം കുറഞ്ഞ ഞങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലേ..!

ലോകം മുൾ മുനയിൽ നിർത്തിയ അഡോൾഫ് ഹിറ്റ്‌ലറുടെ ഉയരം നാലരയടി മാത്രം അലക്സാണ്ടർ ചക്രവർത്തി യുടെ ഉയരവും അത്ര തന്നെ മുസോളിനി യും കുളളനായിരുന്നു ലോകത്തെ വിറപ്പിച്ച ഈ മൂന്ന് പേരും 5 അടിയിൽ താഴെ മാത്രം ഉയരമുളളവർ ഉയരം ഇല്ലാത്തവരുടെ ഉയരം അളക്കരുത് ഉയരമില്ലാത്തതാണ് എന്റെ ഉയരം എന്ന ഗിന്നസ് പക്രുവിൻറ വാക്കിന്റെ അർത്ഥം എത്രമാത്രം അർത്ഥവത്താണ്കളിയാക്കുന്നവർക്ക് വലിപ്പം ലഭിച്ചത് അവരുടെ മികവ് കൊണ്ടാണെന്നാണോ… അവർ ധരിച്ചിരിക്കുന്നത്…?

പക്ഷേ അവരുടെ മനസ്സിന്റെ അല്പത്തരം അവരുടെ മാത്രം ‘മികവ്’ ആണ്.. മകനെ ,നീ ഭാഗ്യവാനാണ്. അപമാനം മറക്കാൻ നിന്റെ അമ്മ നിന്നെ കായലിൽ തള്ളുകയോ കടൽഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തുകയോ ചെയ്തില്ല പകരം അവർ നിന്നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. ഇന്ന് ലോകം മുഴുവനും നിനക്ക് പിന്തുണയുമായി നിന്നോടൊപ്പമുണ്ട് ഉയരമോ ഉയരക്കുറവോ അല്ല ഒരു മനുഷ്യന്‍റെ വില. മനസിന്റെ ഉള്ളിലെ നന്മ യാണ് . കളിയാക്കുന്നവർ ആദ്യം അത് മനസ്സിലാക്കട്ടെ പൊക്കമില്ലായ്മ ആണ് എന്റെ പൊക്കം’ എന്ന് “കുഞ്ഞുണ്ണി മാഷ് “പറഞ്ഞത് പോലെ മറ്റുള്ളവരുടെ കളിയാക്കലുകൾക്കു കാത് കൊടുക്കാതെ ജീവിച്ചു കാണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here