“കളിച്ചാൽ കളിച്ചു എന്ന് പറയാൻ ആർജവം ഉള്ള പെണ്ണാണ് ഞാൻ.! “കിട്ടാത്തവന്റെ കുത്തിക്കഴപ്പ് മാത്രമാണ്, സദാചാരം” ജോമോൾ ജോസഫ്

67274679 964127687260142 57171967200986337 n

മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. പോസ്റ്റുകളിൽ വന്ന് എന്നെ ആക്ഷേപിക്കുന്നവർക്കും എന്നെ ബോഡി ഷെയിം ചെയ്യുന്നവർക്കുമുള്ള താക്കീതാണ് ജോമോളുടെ കുറിപ്പ്. മിക്ക കമന്റുകളും എന്റെ കാലുകൾക്ക് അയാൾ ആഗ്രഹിക്കുന്ന ഭംഗിയില്ലാത്തോ, എന്റെ പ്രായമോ ഒക്കെ ആയിരുന്നു ആക്ഷേപിക്കാൻ ഉപയോഗിച്ച കാര്യങ്ങൾ. മുപ്പത്തിയാറാം വയസ്സിൽ ജീവിക്കുന്ന എന്നെ വയസ്സി എന്ന് വരെ വിളിക്കുന്നതും കണ്ടെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം;
എന്റെ പോസ്റ്റുകളിൽ ചില ആളുകൾ വന്ന് എന്നെ ആക്ഷേപിക്കുന്നതും, എന്നെ ബോഡി ഷെയിം ചെയ്യുന്നതും ഒക്കെ നിങ്ങൾ കാണാറില്ലേ? യഥാർത്ഥത്തിൽ എന്താണ് അവർക്കിത്രയും പ്രകോപനം ഉണ്ടാക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടും കാണില്ലേ? പെണ്ണുങ്ങൾ കുറച്ച് exposed ആയി വസ്ത്രം ധരിക്കുകയോ, ലൈംഗീകതയെ കുറിച്ച് എഴുതുകയോ ചെയ്താൽ, പലപ്പോളും ചില ആളുകൾ കരുതുന്നത് ആ പെണ്ണുങ്ങൾക്ക് #കഴപ്പ് തീർക്കാനായും അവർ ആളുകളെ invite ചെയ്യാനായും ചെയ്യുന്നതാണ് ഇതൊക്കെ എന്നാണ്.

64818650 410386379591354 8406400479654786060 n

ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട് “കിട്ടാത്തവന്റെ കുത്തിക്കഴപ്പ് മാത്രമാണ്, സദാചാരം എന്ന്”നിങ്ങൾ നോക്കൂ, ഇന്നലെ ഇയാൾ ഞാനിട്ട വിഡിയോയിൽ നിരവധി കമന്റുകൾ ഇട്ടിരുന്നു. മിക്ക കമന്റുകളും എന്റെ കാലുകൾക്ക് അയാൾ ആഗ്രഹിക്കുന്ന ഭംഗിയില്ലാത്തോ, എന്റെ പ്രായമോ ഒക്കെ ആയിരുന്നു ആക്ഷേപിക്കാൻ ഉപയോഗിച്ച കാര്യങ്ങൾ. മുപ്പത്തിയാറാം വയസ്സിൽ ജീവിക്കുന്ന എന്നെ വയസ്സി എന്ന് വരെ വിളിക്കുന്നതും കണ്ടു.

ഇത്തരം മുൻ അനുഭവങ്ങൾ ധാരാളം ഉള്ളത് കൊണ്ട് നേരെ പോയി അയാളുടെ മെസ്സേജുകൾ എനിക്ക് വന്നിട്ടുണ്ടോ എന്ന് നോക്കി. നോക്കുമ്പോൾ മെസ്സേജ് റിക്വസ്റ്റ് ഫോൾഡറിൽ അയാളുടെ മെസ്സേജ് ഉണ്ട്. കൂട്ടുകാരീ എന്നൊക്കെ വിളിച്ചാണ് മെസ്സേജുകൾ.. ആരും കാണാതെ, രഹസ്യമായി എന്നെ കൂട്ടുകാരീ എന്ന് വിളിച്ച അതെ നാവുകൊണ്ടാണ് അയാൾ ഇവിടെ വന്ന് എന്നെ ബോഡിഷെയിമിങ്ങും ആക്ഷേപവും നടത്തുന്നത്.

271251819 1660142294340999 2955593976760634877 n

ഇന്നലെ ഞാൻ അതിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ തന്നെ ഫേക്ക് ഐഡിയിൽ നിന്നും വന്നിട്ട് എന്നെ കേട്ടാൽ അറക്കുന്ന ചീത്തകൾ വിളിക്കുകയും, ആ ഫേക്ക് ഐഡി എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി കളിച്ചു എന്നൊക്കെ വരെ പറയുകയും ചെയ്തു കമന്റിൽ. ജോമോൾ കളിച്ചാൽ കളിച്ചു എന്ന് പറയാൻ ആർജവം ഉള്ള പെണ്ണാണ്, അല്ലാതെ തലയിൽ മുണ്ടിട്ടുകൊണ്ട് കളിക്കാൻ പോകേണ്ട നിസ്സഹായാവസ്ഥ എനിക്കില്ല എന്ന് ഈ കിഴങ്ങൻ എന്നാണാവോ മനസ്സിലാക്കുക? ഇത് ഇയാളുടെ മാത്രം പ്രശ്നമല്ല,

അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകുന്ന മനുഷ്യരിൽ ചിലർ മെന്റലി സ്റ്റേബിൾ ആയിരിക്കില്ല. മെന്റലി സ്റ്റേബിൾ അല്ലാത്ത ആളുകളുടെ ഫ്രസ്ട്രേഷൻ മാത്രമാണ് ഈ മനുഷ്യനും ഇയാളെ പോലെയുള്ളവരും കാണിച്ചു കൂട്ടുന്ന അഴിഞ്ഞാട്ടങ്ങൾ. So ഇയാളുടെ കാര്യത്തിൽ എനിക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല എന്നും, ഇയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വിചാരിച്ചാൽ ഇയാളെനല്ലൊരു മനുഷ്യനാക്കി മാറ്റിയെടുക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു..

Screenshot 2022 07 13 003654
Previous articleഎന്റെ പതിനെട്ടാമത്തെ വയസ്സിൽ എന്നെ അയൽവാസിയുടെ പല്ല് അടിച്ചു കൊഴിച്ചു എന്ന കള്ള കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ; ബിന്ദു അമ്മിണി
Next articleമഷൂറയിൽ നിന്നും കുടുംബത്തിലേക്ക് ഒരു ജൂനിയർ ബഷീർ ബഷി കൂടി; ആശംസകളുമായി ആരാധകർ.!! വീഡിയോ പങ്കുവെച്ചു താരം..

LEAVE A REPLY

Please enter your comment!
Please enter your name here