ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീത കല്യാണം എന്ന ടെലിവിഷൻ പരമ്പരയിലെ കല്യാൺ എന്ന കഥാപാത്രത്താലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ ‘ഇഷ്ടി’യിലെ അനൂപിന്റെ കഥാപാത്രം ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്. പരമ്പരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്ക് പോകുന്നത്.
ഷോയിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർഥികളിലൊരാളായിരുന്നു അനൂപ്. ഫൈനൽ എട്ടിലും നടന് ഇടം പിടിക്കാൻ കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 യുടെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബിഗ് ബോസ് ഷോയിലൂടെയാണ് അനൂപിന്റെ പ്രണയം പ്രേക്ഷകർ അറിഞ്ഞത്. മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് അനൂപ് ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അനൂപിന് പിറന്നാൾ ആശംസ നേർന്ന് ഇഷയും രംഗത്ത് എത്തിയിരുന്നു. എന്നാൽ വ്യക്തമാക്കിയിരുന്നില്ല.
അനൂപും ഇഷയുടെ പിറന്നാൾ ദിവസം ഒരു സർപ്രൈസ് നൽകിയിരുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ഒരു ഉഗ്രൻ പിറന്നാൾ ആശംസയായിരുന്നു അറിയിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ നിശ്ചയ വീഡിയോ ആണ്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
നിരവധി പേരാണ് വീഡിയോയ്ക്ക് ആശംസകളുമായി എത്തിയത്. വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം അടുത്ത വര്ഷം നടത്താൻ ആണ് പദ്ധതി ഇടുന്നത്. അനുജത്തി അഖിലയുടെയും ഹരിയുടെയും വിവാഹം കഴിഞ്ഞശേഷമേ ഞങ്ങളുടെ വിവാഹം ഉണ്ടാവുകയുള്ളൂ. അനുജത്തിയുടെ വിവാഹം സെപ്റ്റംബറിൽ ആണ്.