കല്യാണം കഴിച്ച ആദ്യ നാളുകള്‍ മുതല്‍ താളപിഴയായിരുന്നു; ഒരു ഭര്‍ത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു അദ്ദേഹം.!

സിനിമാ ജീവിതത്തില്‍ വിജയമായിരുന്നുവെങ്കിലും കുടുംബ ജീവിതത്തില്‍ അങ്ങനെ അല്ലായിരുന്നുവെന്ന് നടി കവിയൂർ പൊന്നമ്മ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജെബി ജംഗ്ഷനിൽ നടി ഭര്‍ത്താവിനെ കുറിച്ചും തനിക്ക് പണ്ടൊരു പ്രണയം ഉണ്ടായിരുന്നതിനെ കുറിച്ചുമെല്ലാം പറയുന്ന ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. മുന്‍പുള്ള ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. ഭർത്താവ് ദേഷ്യക്കാരനായിരുന്നു. എന്നോട് ഒരിക്കല്‍ പോലും സ്‌നേഹത്തോടെ പെരുമാറിയിട്ടില്ല. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് താമസിച്ചു. പക്ഷേ എന്റെ അടുത്ത് കിടന്നാണ് മരിച്ചത്.

സുഖമില്ലാതെ വന്നതോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അവസാനം ആയപ്പോള്‍ സംസാരിക്കാന്‍ പറ്റാതെ ആയി. ചിലപ്പോള്‍ ആലോചിക്കുമ്പോള്‍ വെറുപ്പ് വരുമായിരുന്നു. ഏറിയാല്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്ത് ആഗ്രഹമുണ്ടെങ്കിലും സാധിച്ച് കൊടുത്തോളാനും പറഞ്ഞു. അതോടെ ഇനി എത്ര കാലം ഉണ്ടെന്ന് കരുതിയാണെന്ന് വിചാരിച്ച് എല്ലാം മറന്നു. ഒരുപാട് ദ്രോഹിച്ചിരുന്നു. ഒരു ഭര്‍ത്താവ് എങ്ങനെ ആവരുത് എന്നതിന്റെ ഉദ്ദാഹരണമായിരുന്നു മണിസ്വാമി. എന്തിനായിരുന്നു എന്ന് ഇന്നും പിടി കിട്ടിയിട്ടില്ല. കല്യാണം കഴിച്ച ആദ്യ നാളുകള്‍ മുതല്‍ താളപിഴയായിരുന്നു. എനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. യാതൊരു തരത്തിലും തെറ്റായി വിചാരിക്കരുത്. കാരണം വളരെ പരിശുദ്ധമായ ബന്ധമായിരുന്നു. കല്യാണം കഴിച്ചേനെ.

Previous articleകൊവിഡിൻ്റെ പേരിൽ ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; മലയാളി യുവതിക്ക് അർധരാത്രിയിൽ ഓട്ടോറിക്ഷയിൽ പ്രസവം.!
Next articleഎന്തൊരു ശബ്ദമാണ്; എആർ റഹ്മാന്റെ ഗാനം ആലപിച്ച് ജോസഫ് നായിക.! വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here