കലകളിൽ കറുത്തവരെ തീണ്ടാപ്പാട് അകലെ നിറുത്തിയവര്‍ക്കുള്ള മറുപടി;

കുറിപ്പ് വായിക്കാം – ഇപ്പോൾ സവർണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളിൽ കറുത്തവരെ തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്. .പ്രത്യേകിച്ചും തനത് നിറത്തിൽ ഭരതനാട്യവേഷത്തിൽ എത്തുന്നത് ഒരു കുറവു പോലെയാണ്…സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക…

ഭീമമായ തുക കൊടുത്ത് അത്രമേൽ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങൾ…തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്..പല ഭരതനാട്യവേദികളിലും എൻ്റെ നിറം തെറ്റായി ഭവിച്ചിട്ടുണ്ട്… കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാൻസ് കളിക്കുമ്പോഴാണ് …എന്തായാലും ഇതിൽ എൻ്റെ നിറം തന്നെയാണുള്ളത്. . ഞാനെങ്ങനെയോ അതുപോലെ…. നിങ്ങടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.. സ്വന്തം നിറത്തിന്‍റെ പേരില്‍ വിവേചനം അനുഭവിക്കേണ്ടി വന്ന നിരവധി പേരുണ്ടാകും നമ്മുടെ സമൂഹത്തില്‍. ഇത്തരം വിവേചനങ്ങള്‍ക്കുള്ള മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍. കലയ്ക്ക് ചേരുന്ന നിറം വെളുപ്പാണെന്ന് സമൂഹം നമ്മുടെ ഉള്ളില്‍ കുത്തിനിറയ്ക്കുകയായിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ഈ ചിത്രങ്ങളിലൂടെ നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ് അഭിഭാഷക കൂടിയായ കുക്കു ദേവകി എന്ന യുവതി.

96548422 1481894548658323 6257657493598502912 n
96300319 1481894585324986 5463220188881092608 n
95656302 1481894651991646 5947225563910373376 n
95924737 1481894711991640 2443768844473335808 n
Previous articleആങ്ങളയും പെങ്ങളും അല്ലെ എന്ന് വിചാരിച്ചെങ്കിലും മിണ്ടാതിരിക്കണം; ലെെവില്‍ ചുട്ടമറുപടി നല്‍കി അനുശ്രീ.!
Next articleമണിക്കൂറുകള്‍ കൊണ്ട് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സ്; ടിക്‌ടോക് ‘പൊരിക്കലിലൂടെ’ വൈറലായി അര്‍ജുന്‍..!

LEAVE A REPLY

Please enter your comment!
Please enter your name here