കറുത്തവർക്ക് ഗണിക്കപ്പെട്ട നിറങ്ങളുണ്ട്; അതിന് നമ്മളെ കിട്ടൂല, എല്ലാ നിറവും കറുപ്പിനോട് ചേരും.!

സമൂഹത്തിൽ ബോഡി ഷെയിമിങ്ങിന് ഇരയാകുന്നവർ ഏറെയാണ്.വെളുപ്പും കറുപ്പും തടിയുമെല്ലാം അതിൽ ഉൾപ്പെടുന്നു.സമൂഹത്തിൽ അതിന്റെ പേരിൽ അപമാനിക്കപ്പെടുന്നവർ നിരവധിയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഡ്വക്കേറ്റ് കുക്കു ദേവകിയുടെ ഫേസ്ബുക് പോസ്റ്റാണ്. കറുത്തവരെ പല നിറങ്ങളിൽ നിന്നും മാറ്റിനിർത്തപെടുന്ന സമൂഹങ്ങൾക്ക് ഒരു മറുപടി നൽകുകയാണ് കുക്കു.നിറങ്ങളിൽ എന്തിന് വേർതിരിവ് കാണിക്കുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്നാണ് കുക്കു പറയുന്നത്.

118772213 1582741231906987 2257160594387430592 n

കുക്കുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ; പല നിറങ്ങളിലുമുള്ള കുർത്തയ്ക്ക് ഒരൊറ്റ കറുപ്പ് നിറത്തിലുള്ള ലെഗ്ഗിൻസ് മതി. അതായത് കറുപ്പ് എല്ലാ നിറത്തിനോടും ചേരും. കാര്യങ്ങൾ അങ്ങനെയായിരിക്കെ ഡ്രസ്സ് എടുക്കാൻ ചെല്ലുമ്പോൾ അവിടെയുള്ളവർ മുതൽ എല്ലാവരും ‘ആ നിറം നിങ്ങൾക്ക് ചേരില്ല, ഈ നിറം നിങ്ങൾക്ക് ചേരില്ല’ എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികൾ പറയാറുണ്ട്.

118534092 1582741011907009 1561484630564423005 n

കറുത്തവർക്ക് ഗണിക്കപ്പെട്ട നിറങ്ങളുണ്ട്. പക്ഷെ, നമ്മളെ അതിന് കിട്ടൂലാ.. എല്ലാ നിറവും കറുപ്പിനോട് ചേരും. പച്ചയും മഞ്ഞയും ചോപ്പും എല്ലാം. ഈ ഒരു ജീവിതത്തിൽ കടുപ്പമേറിയതും അല്ലാത്തതുമായ എല്ലാ നിറങ്ങളും ഉപയോഗിക്കാനാണ് ആശ. ആയതിനാൽ ഒരു വൈക്ലബ്യവുമില്ലാതെ എല്ലാ നിറങ്ങളെയും വാരി പുണരുകകറുപ്പിന്റെ രാഷ്ട്രീയം, പടം പിടിച്ചത്: പ്രശാന്ത് ബാലചന്ദ്രൻ, മോഡൽ: അഡ്വക്കറ്റ് കുക്കു ദേവകി, മേക്കപ്പ്: ഞാൻ തന്നെ, ആഭരണങ്ങൾ എന്റേത്. സാരി എന്റെ പ്രിയ സുഹൃത്ത് ഉഷയുടേത്.

118649323 1582741478573629 4038339741341585291 n
118530977 1582740801907030 1121387803198824225 n
Previous articleമകന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് ടൊവീനോ !!! വീഡിയോ കാണാം
Next articleജോലിയോട് ഇങ്ങനേയുമുണ്ടോ ഒരു സ്‌നേഹം; സാമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു രസികന്‍ ബാര്‍ബര്‍

LEAVE A REPLY

Please enter your comment!
Please enter your name here