രാജ്യം മുഴുവന്‍ ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് ക്ഷേത്രാഘോഷം. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ മതഘോഷയാത്ര സംഘടിപ്പിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിദ്ധലിംഗേശ്വര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഒരു രഥം വലിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാണാം.
സാമൂഹിക അകലം പാലിക്കേണ്ട സന്ദര്‍ഭത്തില്‍ നൂറില്‍പ്പരം ആളുകള്‍ തോളോട് തോള്‍ ചേര്‍ന്ന് രഥം വലിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കല്‍ബുര്‍ഗി ജില്ലയിലെ ചിറ്റാപൂര്‍ താലൂക്കിലാണ് ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്ര നടന്നത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല കൂടിയാണ് കല്‍ബുര്‍ഗി. മാര്‍ച്ച് ആദ്യ വാരമായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് മരണം കല്‍ബുര്‍ഗിയില്‍ സംഭവിക്കുന്നത്. ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിക്കുമ്പോള്‍ പ്രാദേശിക പോലീസും ജില്ലാ ഭരണകൂടവും നിശബ്ദ പാലിക്കുന്നത് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നു.
In Kalaburagi district, a local chariot fair took place in Chittapur taluk.
— Nolan Pinto (@nolanentreeo) April 16, 2020
Where are the police, district authorities???? What #LockdownExtended@CMofKarnataka @drashwathcn @UmeshJadhav_BJP pic.twitter.com/GWO9MGBpHo