കരളേ കരളിന്റെ കരളേ; ശ്രീനിവാസനും മീനയുമായി മിന്നൽ മുരളിയിലെ മിന്നും താരങ്ങൾപൊളിച്ചടുക്കി.! വീഡിയോ

83687111 113172146932934 6431159041468668768 n

ടൊവിനോ തോമസ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയതു മുതൽ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയതാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. അതിൽ മിന്നൽ മുരളിയുടെ പ്രിയപ്പെട്ട ജോസ്‌മോനായി എത്തിയതാണ് വസിഷ്ഠ് ഉന്മേഷ് എന്ന കുട്ടിത്താരമാണ്.

ജോസ്‌മോൻറെ സഹോദരിയായി കുട്ടി തെന്നലും എത്തിയിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരും ചേർന്നുള്ള ഒരു റീൽസാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഉദയനാണ് താരം എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ…’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്.

മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ഇരുവരുടെയും നൃത്ത വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നേരത്തെ ഇരുവരും ചേർന്ന് അഭിനയിച്ച മറ്റൊരു വിഡിയോയും സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിരുന്നു. പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവച്ചത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വസിഷ്‌ഠ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇപ്പോഴിതാ മിന്നൽ മുരളിയിൽ മാമന്റെ ജോസ് മോനായി എത്തിയാണ് വസിഷ്ഠ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച സ്വീകാര്യതയാണ് ജോസ് മോന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Previous articleഅച്ഛനൊപ്പം പുഞ്ചിരിച്ച് കല്യാണി; നടൻ സായി കുമാറിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് മകൾ കല്യാണി.!
Next articleഒടുവിൽ ആ സ്വപ്നം സഫലമായി; പുത്തൻ വീട് സ്വന്തമാക്കി നടി സ്വാസിക.! വീടിന്‍റെ പാലുകാച്ചൽ ചടങ്ങുകൾ പങ്കുവെച്ച് താരം – വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here