കരയിൽ കിടക്കുന്ന മീനിനെ രക്ഷിക്കാൻ ശ്രമിക്കുന്ന പന്നികുഞ്ഞുങ്ങൾ; വീഡിയോ

സഹജീവികളോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യൻ ഒരുപാട് ദൂരം പിന്നിലാണ്. മൃഗങ്ങൾ മറ്റു മൃഗങ്ങളോട് കാണിക്കുന്ന സ്നേഹവും കാരുണ്യവുമെല്ലാം അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ വളരെപ്പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്.

ജീവനുവേണ്ടി പിടയുന്ന മീനിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം പന്നിക്കുഞ്ഞുങ്ങളുടെ വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നത്. കരയിൽ കിടക്കുകയാണ് മീൻ. ജീവനുണ്ടോ എന്ന് വീഡിയോയിൽ വ്യക്തമല്ല. എങ്കിലും കുറച്ച് പന്നിക്കുഞ്ഞുങ്ങൾ ചേർന്ന് മീനിനെ വെള്ളത്തിലേക്ക് ഉരുട്ടിയിടുകയാണ്.

എത്രയും വേഗം മീനിനെ വെള്ളത്തിലെത്തിക്കണം എന്ന ഉദ്ദേശത്തോടെ, എന്നാൽ അതിന് പരിക്ക് പറ്റാത്ത വിധം സൂക്ഷ്മതയോടെയാണ് പന്നിക്കുഞ്ഞുങ്ങൾ മീനിനെ വെള്ളത്തിലേക്ക് തള്ളി ഇടുന്നത്. അഞ്ചോളം പന്നിക്കുഞ്ഞുങ്ങൾ ചേർന്നാണ് മീനിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്.

Previous articleആശുപത്രിക്കിടക്കയിലെ പ്രണയസാഫല്യം.! വൈറലായി വിവാഹ വീഡിയോ
Next articleഎന്തൊരു കരുതലാണ്; വീല്‍ചെയറിലുള്ള ബാലനെ സുരക്ഷിതമായി മുന്നോട്ട് നയിച്ച് വളര്‍ത്തുനായ: വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here