അമൃതയായി മലയാളി വീട്ടമ്മമാരുടെ സ്വന്തം താരമായി വളർന്ന നടിയാണ് മേഘ്ന. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന അടുത്തിടെയാണ് മലയാളത്തിലേക്കുള്ള മടങ്ങിവരവിന് ഉള്ള സൂചന നൽകിയത്. വിവാഹത്തോടെയാണ് ചന്ദനമഴയിൽ നിന്നും താരം അപ്രത്യക്ഷ ആയത്. ചന്ദന മഴയിൽ നിന്നും പോയെങ്കിലും ഇപ്പോഴും മേഘ്‌ന മലയാളി വീട്ടമ്മമാരുടെ അമൃതയാണ്.
സാദാ നാട്ടിൻ പുറത്തുകാരി ആയിരുന്ന മലയാളി പെൺകുട്ടി, ദേശായി കുടുംബത്തിലേക്ക് എത്തുന്നതും പിന്നീട് ഉണ്ടായ മാറ്റങ്ങളും മറ്റുമായിരുന്നു കഥയുടെ ഇതിവൃത്തം. രൂപശ്രീ ആയിരുന്നു അമൃതയുടെ അമ്മായിഅമ്മയുടെ വേഷത്തിൽ എത്തിയത്. നിരവധി ട്രോളുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങളാണ് ചന്ദനമഴയിലെ താരങ്ങൾ. പ്രത്യേകിച്ചും അമൃതയായി ഇന്നും മലയാളികളുടെ മനസ്സിൽ നിൽക്കുന്ന മേഘ്ന വിൻസെന്റ്.
ചന്ദനമഴയിലെ അമൃതയെ ജീവസുറ്റതാക്കിയത് മേഘ്‌ന ആയിരുന്നു. താരത്തിന്റെ പിന്മാറ്റത്തിന് ശേഷം വന്ന നടി, അമൃതയെ മനോഹരമായി അവതരിപ്പിച്ചുവെങ്കിലും, പെര്ഫെക്ഷന്റെ കാര്യത്തിൽ മേഘ്‌ന തന്നെ ആണെന്നാണ് ഇപ്പോഴും ആരാധകരുടെ അഭിപ്രായം. വിവാഹശേഷം മലയാള ടെലിവിഷൻ പരമ്പരകളിൽ താരം പ്രത്യേക്ഷപ്പെട്ടിട്ടില്ലെങ്കിലും, അഭിനയത്തിരക്കുകളിൽ ആണ് ഇപ്പോഴും താരം. മേഘ്ന തമിഴിലെ പൊന്മകൾ വന്താൽ എന്ന സീരിയലിൽ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
അഭിനയത്തിൽ മാത്രമല്ല, മികച്ച നർത്തകി കൂടിയായ മേഘ്‌ന, നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും ഇപ്പോഴും താരം നിറയുന്നുണ്ട്. കേരളത്തിൽ നിന്നും ഇപ്പോൾ അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ് മേഘ്‌ന സ്ഥിര താമസമാക്കിയിരിക്കുന്നത്.
2017 ഏപ്രിൽ മുപ്പത്തിനായിരുന്നു ഏറെ ആഘോഷപൂർവ്വം മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത്. എന്നാൽ വെറും ഒരു വര്ഷം മാത്രമായിരുന്നു ആ വിവാഹ ബന്ധത്തിന്റെ ആയുസ്സ്.അടുത്തിടെയാണ് താരം വിവാഹമോചിതയാകുന്നത്. താരത്തിന്റെ വിവാഹമോചനവർത്ത ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വെറും ഗോസിപ്പ് വാർത്ത ആകണം എന്നായിരുന്നു താരത്തിന്റെ ആരാധകർ പ്രാർത്ഥിച്ചതും. എന്നാൽ തന്നെ പ്രതിസന്ധികൾ ഒന്നും തളർത്തിയിട്ടില്ല. താൻ തളരില്ല എന്ന സൂചനയാണ് താരം ഇപ്പോൾ പുതിയ വിശേഷത്തിലൂടെ പങ്ക് വയ്ക്കുന്നത്.
അമൃതയായി എത്തിയപ്പോൾ തന്നെ താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു ആരാധകർക്ക് മതിപ്പായിരുന്നു. ഇപ്പോൾ അതിലേറെ സുന്ദരി ആയിരിക്കുന്നുവെന്നാണ് താരത്തിന്റെ പുതിയ വീഡിയോയിലൂടെ സൂചിപ്പിക്കുന്നത്. ‘മേഘ്നാസ് സ്റ്റുഡിയോ ബോക്സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ താരം രംഗത്ത് വന്നത്. വീഡിയോകളുടെ ഇടയിൽ പാട്ടുപാടിയും താരം ആരാധകർക്ക് ആസ്വാദനം നൽകി. വീഡിയോ കണ്ട ആരാധാർ പറയുന്നത് ഞങ്ങളുടെ അമൃത കൂടുതൽ കരുത്തോടെ മുൻപോട്ട് പോകാനാണ്.