കയല്‍ ആനന്ദി വിവാഹിതയായി; വരൻ സോക്രട്ടീസ്

കയല്‍, പരിയേറും പെരുമാള്‍ ഉള്‍പ്പെടെ നിരവധി കലാമൂല്യമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി കയൽ ആനന്ദി വിവാഹിതയായി. അസി. ഡയറക്ടറായ സോക്രട്ടീസാണ് വരൻ. നടനും നിര്‍മ്മാതാവുമായ ജെഎസ്കെ സതീഷ് കുമാറാണ് ഇവരുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീട്ടുകാര്‍ ആലോചിച്ച് വാറങ്കലിൽ വെച്ച്‌ നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

fsxh

സംവിധായകൻ നവീനിന്‍റെ സഹോദരൻ കൂടിയാണ് സോക്രട്ടീസ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആനന്ദി മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ നായിക വേഷം മനോഹരമാക്കിയതോടെ നിരവധി പ്രശംസകളും അംഗീകാരവും നേടിയിരുന്നു. തെലുങ്കിലും തമിഴിലും നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് ആനന്ദി.

ErJP3Z0VcAEqvcO

ബസ് സ്റ്റോപ്പ് , ചാണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടൈറ്റാനിക് കാതലും കവുന്ത് പോകും, എങ്കേ അന്ത വാൻ, അലാവുദ്ദീൻ അർപ്പുദ ക്യാമറ, ഏയ്ഞ്ചൽ, രാവണ കൂട്ടം, സോമ്പി റെഡ്ഡി തുടങ്ങിയവയാണ് ആനന്ദിയുടേതായി പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

Previous article‘പോകല്ലേ പോകല്ലേ’; നാട്ടുകാർ പറഞ്ഞതു കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ കാർ അമ്പലനടയിലൂടെ ഇറങ്ങി.. വീഡിയോ
Next articleരജിനിയാന്റി തീയാണ്; മാറണം ഇടുങ്ങിയ ചിന്തയും ചീഞ്ഞ് നാറിയ സദാചാരവും! ജസ്‌ല മാടശ്ശേരി

LEAVE A REPLY

Please enter your comment!
Please enter your name here