കമല്‍ഹാസന്റെ നായികയായി അഭിനയിച്ചപ്പോള്‍ തന്നെ അനുവാദമില്ലാതെ ചുംബിച്ചിട്ടുണ്ടെന്ന് നടി രേഖ. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നഗൈ മന്നന്‍ എന്ന സിനിമക്കിടെയായിരുന്നു സംഭവം. രേഖയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയായതോടെ കമലഹാസന് എതിരേ പ്രതിഷേധം ഉയരുകയാണ്.രേഖയോട് മാപ്പു പറയണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരു വര്‍ഷം മുന്‍പ് പുറത്തുവന്ന ഇന്റര്‍വ്യൂ ആണ് ചര്‍ച്ചയായിരിക്കുന്നത്.
1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നന്‍. അതില്‍ രേഖയും കമലും തമ്മിലുള്ള ഒരു ചുംബന രംഗമുണ്ട്. എന്നാല്‍ ഇത് ചിത്രീകരിച്ചത് തന്റെ അനുവാദമില്ലാതെയായിരുന്നു എന്നാണ് രേഖ പറയുന്നത്. വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുംബിച്ചത്. 16 വയസായിരുന്നു അന്ന് രേഖയുടെ പ്രായം. തന്നോടു കണ്ണ് അടക്കാന്‍ സംവിധായകന്‍ പറഞ്ഞു. തുടര്‍ന്ന് കമല്‍ഹാസന്‍ തന്നെ ചുംബിക്കുകയും വെള്ളച്ചാട്ടത്തിലേക്ക് ചാടുകയുമായിരുന്നു.
ചുംബനരംഗം കണ്ട് അച്ഛന്‍ തന്നെ ചീത്ത പറയുമോ എന്ന് ഭയപ്പെട്ടിരുന്നു എന്നാണ് രേഖ പറയുന്നത്. തന്നെ പറ്റിച്ചാണ് ഉമ്മവെച്ചതെന്ന് അമ്മയോട് പറഞ്ഞെന്നും താരം വ്യക്തമാക്കി. സഹസംവിധായകനായ സുരേഷ് കൃഷ്ണയോട് പറഞ്ഞപ്പോള്‍ ഒരിക്കലും ആ ചുംബനം വൃത്തികേടായി തോന്നില്ലെന്നും സ്‌നേഹചുംബനമായി മാത്രമേ തോന്നുകയൊള്ളൂവെന്നുമാണ് പറഞ്ഞത്.
WTF!
— Sangeeth (@Sangeethoffcl) February 23, 2020
This would have made the headlines if it happened in Hollywood. This is proper ‘sexual harassment at the workplace’. Worst is, they’ve even planned it.
But since it’s Kamal saaaaar and Balachandar saaaaar, it should be fine I guess. pic.twitter.com/alPAC7eXJy