കമല്‍ഹാസന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി സയനോര; പിന്നാലെ സന്ദേശവുായി ഉലകനായകന്‍

കമല്‍ഹാസന് മ്യൂസിക്കല്‍ ട്രിബ്യൂട്ട് ഒരുക്കി ഗായികയും സംഗീത സംവിധായകയുമായ സയനോര. സിനിമയില്‍ 61 കൊല്ലം പിന്നിട്ട ഉലകനായകന്റെ ഹിറ്റ് ഗാനങ്ങള്‍ കൂട്ടിയിണക്കിയാണ് സയനോര ആദരം അര്‍പ്പിച്ചത്.

അന്‍പേ ശിവം, മദനോല്‍സവം, മെെക്കിള്‍ മദന കാമരാജന്‍ തുടങ്ങിയ സിനിമകളിലെ പാട്ടുകളാണ് സയനോര കോര്‍ത്തിണക്കിയത്. വിവിധ ഴോണറുകളിലുള്ള പാട്ടുകള്‍ അതിമനോഹരമായാണ് സയനോര മിക്സ് ചെയ്തിരിക്കുന്നത്.

‘കഴിഞ്ഞ 61 വര്‍ഷമായ ഇന്ത്യന്‍ സിനിമയുടെ സുപ്രധാന ഭാഗമായ കമല്‍ സാറിന് ഒരു ചെറിയ ആദരം. എന്നും ധീരതയോടെ തന്റെ ആശയങ്ങളില്‍ ഉറച്ചു നിന്ന വ്യക്തി. എല്ലാ മേഖലകളിലും ഒരുപോലെ പ്രതിഭയുള്ളവര്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകള്‍ പാടിയും കേട്ടു വളരാന്‍ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു’ എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് സയനോര കുറിച്ചത്.

പിന്നാലെ സയനോരയെ തേടി ഉലകനായകന്റെ അഭിനന്ദനങ്ങളുമെത്തി. സയനോരയുടെ വീഡിയോ തന്നെ സ്പര്‍ശിച്ചെന്നായിരുന്നു കമലിന്റെ പ്രതികരണം. നിങ്ങളും കണ്ണൂരുകാരാണല്ലേ അതുകൊണ്ടാ എന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നുണ്ട്. മെസേജിന്റെ സ്ക്രീന്‍ഷോട്ട് സയനോര പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തില്‍ ഫ്രീസ് ചെയ്ത് വെക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളുണ്ടാകും. ഇന്നലെ അത്തരത്തിലൊന്നായിരുന്നു. നന്ദി കമല്‍ഹാസന്‍. ആനുഗ്രഹിതയായി. എന്നാണ് സയനോരയുടെ പ്രതികരണം.

Previous articleഭക്ഷണം മോഷ്ടിക്കുന്നതിനിടയിൽ ക്യാമറയില്‍ കുടുങ്ങി; രസികൻ ഭാവങ്ങളുമായി നായ : വീഡിയോ
Next articleഹൃദയം കൈമാറിയ ആ നിമിഷം! മിയയുടെ വിവാഹ നിശ്ചയ വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here