രാജ്യം ലോക്ഡൌൺ ആയത് കൊണ്ട തന്നെ ബാർബർ ഷോപ്പുകളും അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുടിയും താടിയും വളർന്ന് വന്ന് ആകെ അലങ്കോലമായിക്കിടക്കുന്നുണ്ടാകും. അപ്പോൾ എന്താണ് ചെയ്യാ എന്നാ ചോദ്യം മുന്നിലുണ്ടാകും. സ്വന്തം കത്രിക എടുത്ത് മുടിയും താടിയും വെട്ടും അത്ര തന്നെ അല്ലേ? ശരിയാണ്, പലരും ഇപ്പോൾ ഇത്തരത്തിൽ മുടിയും താടിയും മീശയും ഒക്കെ എടുത്ത് കൂളായി വീട്ടിലിരിക്കുകയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കത്രികയെടുത്തത് വേറാരുമല്ല, ബോളിവുഡ് താരം അനുഷ്ക. അപ്പോൾ ആരുടെ മുടിയായിരിക്കും വെട്ടുക, കോഹ്ലിയുടെ തന്നെ. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭാര്യ അനുഷ്ക ശർമ്മ കൊഹ്ലിയുടെ തലമുടിയിൽ പരീക്ഷണം നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. അനുഷ്ക തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുടിയുടെ അളവെടുത്ത് ചീപ്പ് ഉപയോഗിക്കാതെ കത്രിക കൊണ്ട് വെട്ടുന്ന ദൃശ്യം ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. മുടിവെട്ടലിന് മുൻപും ശേഷവുമുള്ള വിരാടിന്റെ ലുക്കും വീഡിയോയുടെ അവസാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൌൺ കാലത്തെ അനുഷ്കയുടെ മുടിവെട്ടൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.